ജനാധിപത്യ-മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മാത്രം: ഉമ്മന്‍ചാണ്ടി
പാലാ: ഇന്ത്യയില്‍ ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുടുംബസംഗമങ്ങളുടെ മണ്ഡലംതല സമാപനവും കോണ്‍ഗ്രസ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് കൊഴുവനാലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഭരണത്തിലില്ലെങ്കിലും പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പല പ്രതിസന്ധികളെയും അതിജീവിച്ച തിളക്കമാര്‍ന്ന ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നും ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുത്തറ്റ പ്രവര്‍ത്തനം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയില്‍ അധ്യക്ഷനായി. ലതികാ സുഭാഷ്, ജോഷി ഫിലിപ്പ്, നാട്ടം സുരേഷ്, എ.കെ ചന്ദ്രമോഹന്, പ്രൊഫ. സതീഷ് ചൊള്ളാനി, ബിനിമോള്‍ തോമസ്, സജീവ് ഗോവിന്ദരാജ്, ഷര്‍ലറ്റ് ജോസഫ്, പി.ഡി ജോസഫ്, കെ.ടി ജോസഫ് കളര്‍പാറ, എം.എം തോമസ് മണിയങ്ങാട്ട്, സെബാസ്റ്റ്യന്‍ വര്‍ക്കി, ശ്രീകുമാര്‍ തെക്കേടത്ത്, ജോര്‍ജുകുട്ടി തങ്കം ജോസ്, ഷാജി വാക്കപ്പലത്ത്, ഷീല ശശികുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."