'രാജമാണിക്യം റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ഹാരിസണുമായി ഒത്തുകളിക്കുന്നെന്ന് '
കോട്ടയം: തോട്ടം ഉടമകള്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഹാരിസണുമായി ഒത്തുകളിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതി ആരോപിച്ചു.
തോട്ടം ഉടമകളുടെ കൈവശമുള്ള അഞ്ചുലക്ഷം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാജമാണിക്യം റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഈ അജണ്ടയുടെ ഭാഗമായാണ് ഉടമസ്ഥതര്‍ക്കം നിലനില്‍ക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചിന് നഷ്ടപരിഹാരം നല്‍കാന്‍ തയാറാകുന്നതിലൂടെ ഹാരിസണിന്റെ ഉടമസ്ഥാവകാശവാദവും ഹാരിസണ്‍ ഭൂമി മറിച്ചുവിറ്റതും നിയമാനുസൃതമാക്കുകയാണ് ചെയ്യുക. ഇതിന് പിന്നില്‍ വ്യക്തമായ ഗൂാലോചനയുണ്ട്.
ചെറുവള്ളി എസ്റ്റേറ്റ് മുന്‍നിര്‍ത്തി ഹാരിസണിന്റെ മറ്റ് കൈയേറ്റങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കാനാണ് ശ്രമം. അതുകൊണ്ടാണ് സ്‌പെഷ്യല്‍ ഓഫിസര്‍ ഭൂമി ഏറ്റെടുക്കാന്‍ നല്‍കിയ 18 ഉത്തരവുകളില്‍ ഒന്നുപോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ചെറുവള്ളി എസ്റ്റേറ്റ് ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും കോട്ടയം ജില്ലയിലെ ഭൂരഹിത കുടുംബങ്ങള്‍ക്കും വിതരണം ചെയ്യണം. അത് ഇല്ലാതാക്കാനുള്ള ഏത് ശ്രമവും ഭൂരഹിതര്‍ ചെറുത്തുതോല്‍പ്പിക്കും.
ഇതിന്റെ ഭാഗമായി ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് വരുംദിവസങ്ങളില്‍ ശക്തമായ സമരം വെല്‍ഫെയര്‍ പാര്‍ട്ടി ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഭൂസമരസമിതി സംസ്ഥാന കണ്‍വീനറുമായ കെ.എ ഷെഫീഖ്, ജില്ലാ സെക്രട്ടറി കെ.കെ സാദിഖ്, ഷെഫീഖ് ചോഴിയക്കോട്, ജിനമിത്ര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."