ജലകൃഷിയില്‍ അനന്തസാധ്യതകളെന്ന്
കല്‍പ്പറ്റ: മത്സ്യവിഭവങ്ങള്‍ക്ക് ലോക കമ്പോളത്തില്‍ അനുദിനം ആവശ്യകത വര്‍ധിച്ചുവരുന്നതിനാല്‍ മത്സ്യകൃഷിക്ക് കേരളത്തില്‍ അനന്തസാധ്യതകളുണ്ടെന്നും ജലകൃഷിയില്‍ വൈവിധ്യവല്‍ക്കരണം നടത്തി കാളാഞ്ചി, സങ്കരയിനം തിലോപിയ, പൂമീന്‍, കരിമീന്‍, വരാല്‍, ആറ്റുകൊഞ്ച് മുത്തുചിപ്പി തുടങ്ങിയവ കൃഷിചെയ്യാന്‍ കഴിയുമെന്നും എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച ജലകൃഷി സെമിനാര്‍ അഭിപ്രായപ്പെട്ടു.
മറൈന്‍ പ്രൊഡക്ട് എക്‌സ്പര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി കണ്ണൂര്‍ റീജ്യനല്‍ ഓഫിസിന്റെയും എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ത്രിദിന ജലകൃഷി സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍ അനില്‍കുമാര്‍ അധ്യക്ഷനായി.
ഡോ. വി ബാലകൃഷ്ണന്‍, കെ.പി കൃഷ്ണന്‍, പി.സി രാമന്‍കുട്ടി സംസാരിച്ചു. പി ബിജിമോന്‍, അനു മത്തായി എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
സെമിനാറിന്റെ ഭാഗമായി തെക്കുംതറയിലെ ശശീന്ദ്രന്റെ ജലകൃഷിയിടത്തിലേക്കും ജോണി പാറ്റാനിയുടെ ഹൈഡ്രോഫോണിക് തോട്ടത്തിലേക്കും പഠനയാത്ര നടത്തി. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ട്രെയിനിങ് കോഡിനേറ്റര്‍ പി.രാമകൃഷ്ണന്‍ സ്വാഗതവും പി.ബിജിമോന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."