HOME
DETAILS
MAL
ശൈലജക്കെതിരേ സി.പി.ഐ; തന്നിഷ്ടപ്രകാരം നിയമനം നടത്തിയെന്ന്
backup
August 26 2017 | 05:08 AM
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരേ ഘടകകക്ഷിയായ സി.പി.ഐ രംഗത്ത്. ബാലാവകാശ കമ്മീഷനില്‍ തന്നിഷ്ടപ്രകാരം നിയമനം നടത്തിയെന്നാണ് സി.പി.ഐ ആരോപണം. ആരോപണം ഉന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് സി.പി.ഐ കത്ത് നല്‍കിയിട്ടുണ്ട്.
നിയമനം നടത്തുന്നതിനുള്ള അഭിമുഖത്തില്‍ പാര്‍ട്ടി പ്രതിനിധികളെ വിളിച്ചില്ലെന്നും ആരോപണമുണ്ട്. രണ്ടു പേരെ തങ്ങള്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അവരെ ആരോഗ്യ മന്ത്രി പരിഗണിച്ചില്ല. ഇനിയുള്ള ഒഴിവിലേക്ക് പാര്‍ട്ടി പ്രതിനിധികളെ നിയമിക്കണമെന്നും കത്തില്‍ സി.പി.ഐ ഉന്നയിക്കുന്നുണ്ട്.
ബാലാവാശ കമ്മിഷന് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ ആരോഗ്യ മന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നണി അംഗമായ സി.പി.ഐയും വിമര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."