ഈരാറ്റുപേട്ട ബൈപ്പാസ്; സ്ഥലം ഏറ്റെടുക്കലിന് നോട്ടിഫിക്കേഷനായി
ഈരാറ്റുപേട്ട: ബൈപ്പാസ് സ്ഥലമേറ്റെടുക്കുന്നതിന് റവന്യൂ വകുപ്പില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ലഭിച്ചതായി പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു. പുത്തന്‍പള്ളി ജങ്ഷനില്‍ നിന്ന് ആരംഭിച്ച് തടവനാല്‍ - പെരുന്നിലം റോഡ് വഴി വെയില്‍കാണാംപാറയില്‍ എത്തിച്ചേരുന്ന 1.9 കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍ദിഷ്ട ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുക.
53 ഭൂവുടമകളില്‍ നിന്നാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഡി.എല്‍.പി.സി ചേര്‍ന്ന് നെഗോഷ്യബിള്‍ പര്‍ച്ചേസ് സിസ്റ്റം അനുസരിച്ച് വില നിശ്ചയിച്ചാണ് ഭൂമി ഏറ്റെടുക്കുക. ഇതിനായുള്ള സര്‍വേ നടപടികള്‍ ഈ മാസം തന്നെ ആരംഭിക്കും. ബൈപ്പാസിന്റെ ഭാഗമായ പുത്തന്‍പള്ളി-തടവനാല്‍ പാലത്തിന്റെ നിര്മാണത്തിനുണ്ടായിരു തടസങ്ങള്‍ നീങ്ങിയതായും മഴയ്ക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
ഇതോടൊപ്പം സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വൈകിയത് മൂലം നിര്‍മാണം തടസപ്പെട്ട അരുവിത്തുറ കോളജ് പാലത്തിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും ഉടന്‍തന്നെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."