HOME
DETAILS

ഓണം-പെരുന്നാള്‍: നഗരത്തില്‍ 20 താല്‍ക്കാലിക പാര്‍ക്കിങ് കേന്ദ്രങ്ങള്‍

  
backup
August 27 2017 | 02:08 AM

%e0%b4%93%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

കോഴിക്കോട്: ഓണം-പെരുന്നാള്‍ ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയിലെ 20 താല്‍ക്കാലിക പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സ്വകാര്യ സ്ഥലങ്ങളുടെ ഉടമകള്‍ക്ക് പാര്‍ക്കിങ് ഫീസിനത്തില്‍ തുക നിശ്ചയിച്ച് നല്‍കുന്നതിന് കോര്‍പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മലബാര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഭൂമി, ഭട്ട്‌റോഡ് പാര്‍ക്ക്്, രാമകൃഷ്ണ മിഷന്‍ സ്‌കൂള്‍ ഗ്രൗണ്ട് മീഞ്ചന്ത, വെസ്റ്റ്ഹില്‍ പോളിടെക്‌നിക് ഗ്രൗണ്ട്, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍, സിവില്‍ സ്‌റ്റേഷന് എതിര്‍വശം, സ്വപ്ന നഗരി എരഞ്ഞിപ്പാലം, കുന്ദമംഗലം ഹൈസ്‌കൂള്‍ ഗ്രൗണ്ട്, ഗവ. മോഡല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട്, പന്നിയങ്കര ഫ്‌ളൈ ഓവര്‍ ബ്രിഡ്ജിന് താഴെ, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലെ താല്‍ക്കാലിക പാര്‍ക്കിങ് സ്ഥലങ്ങള്‍. സ്വകാര്യ ഉടമസ്ഥതയിലെ പാര്‍ക്കിങ് കേന്ദ്രങ്ങള്‍: തോപ്പയില്‍ ബീച്ച് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം, ലാമിയ സില്‍ക്‌സിന് പിറക് വശം ബിഗ് ബസാറിന് സമീപം മാവൂര്‍ റോഡ്, അല്‍സലാമ ഹോസ്പിറ്റലിന് സമീപം, മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട് (പടിഞ്ഞാറ് ഭാഗം), എമറാള്‍ഡ് ഗ്രൂപ്പിന്റെ ഭൂമി സരോവരം പാര്‍ക്കിന് സമീപം, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഭൂമി അരയിടത്തു പാലം, കെ.ടി.സി ഗ്രൗണ്ട് മിംസ് ഹോസ്പിറ്റലിന് സമീപം, രണ്ടാമത്തെ ഫ്‌ളൈ ഓവറിന് സമീപം ജമ്പൂട്ടി ബസാര്‍, എക്‌സ് സര്‍വീസ് മെന്‍ ഗ്രൗണ്ട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം.

ഐ.ആര്‍.ഡി.പി, എസ്.ജി.എസ്.വൈ,
കുടുംബശ്രീ വിപണന മേളക്ക് 29ന് തുടക്കം

കോഴിക്കോട്: ഗ്രാമീണതയുടെയും പാരമ്പര്യത്തിന്റെയും ഗുണനിലവാരത്തിന്റെയും മേന്മകള്‍ ഒത്തിണങ്ങിയ ഉല്‍പന്നങ്ങളുമായി ഓണം-ബക്രീദ് വിപണന മേളക്ക് 29ന് തുടക്കമാകും. സംയോജിത ഗ്രാമവികസന പരിപാടിയുടെ സംരംഭമായ ഡി.ഡബ്ല്യു.സി.ആര്‍.എ, എസ്.ജി.എസ്.വൈ, കുടുംബശ്രീ എന്നിവക്കു കീഴിലാണ് ഗ്രീമീണ സ്വയം തൊഴില്‍ സംരംഭകരുട ഉല്‍പന്നങ്ങളുടെ വിപണി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചാരണത്തിനുമായി മേള സംഘടിപ്പിക്കുന്നത്.
രാജ്യത്തെ ശ്രദ്ധേയമായ എസ്.ജി.എസ്.വൈ പ്രത്യേക പദ്ധതിയായ പേരാമ്പ്ര സുഭിഷയുടെ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ജാമുകള്‍, സ്‌ക്വാഷുകള്‍, അച്ചാറുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളും നാടന്‍ കളിമണ്‍ ഉല്‍പന്നങ്ങള്‍, മുളയുല്‍പന്നങ്ങള്‍, തേന്‍, ഔഷധങ്ങള്‍, വയനാടന്‍ കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും വിപണന മേളയിലുണ്ടാകും. ഈ വര്‍ഷം 75 ലക്ഷം രൂപയുടെ വില്‍പനയാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
കണ്ടംകുളം കോര്‍പറേഷന്‍ ജൂബിലി ഹാളില്‍ ആരംഭിക്കുന്ന മേള 29ന് രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ രണ്ടു വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ ദിവസവും വൈകിട്ട് കലാപരിപാടികളും അരങ്ങേറുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ നിയന്ത്രണസമിതി പ്രസിഡന്റ് പി. രവീന്ദ്രന്‍, സീനിയര്‍ അക്കൗണ്ടന്‍ഡ് സെല്‍വ രത്‌ന, വിജയകുമാര്‍ എന്നിവരും സംബന്ധിച്ചു.
ജില്ലാ പഞ്ചായത്ത്
ഓണപ്പൂക്കളം 30ന്
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പങ്കാളിത്തത്തോടെ ജില്ലാ പഞ്ചായത്ത് മെഗാ പൂക്കളമത്സരം സംഘടിപ്പിക്കുന്നു.
സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതിയുടെ പുതിയ കെട്ടിടത്തിലാണ് മത്സരം.
മതസൗഹാര്‍ദം, സാഹോദര്യം, മതനിരപേക്ഷത എന്നീ സന്ദേശമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 30ന് രാവിലെ 8.30ന് മുന്‍പായി ജില്ലാ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago