കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനും സ്പിരിച്വല്‍ മ്യൂസിക് ചാനലിനും പദ്ധതിയിട്ടു
കൊച്ചി: കേരളത്തില്‍ 6,000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനും മലയാളത്തില്‍ സ്പിരിച്വല്‍ മ്യൂസിക് ചാനല്‍ തുടങ്ങാനും ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് സിങ് പദ്ധതിയിട്ടു.
ബിസിനസ് ആവശ്യത്തിനായി മൂന്നുവര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ഗുര്‍മീതിന്റെ യാത്ര വിവാദമായിരുന്നു. ഹരിയാന, പഞ്ചാബ് പൊലിസിന്റെ കനത്ത സുരക്ഷയിലായിരുന്നു യാത്ര. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന കേരളത്തിന്റെ ചോദ്യത്തിന് ഹരിയാന പൊലിസ് മറുപടി നല്‍കിയിരുന്നില്ല. ഗുര്‍മീതിന്റെ സ്വകാര്യ സായുധ സൈന്യത്തിലെ അംഗങ്ങളും ഇതിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതേക്കുറിച്ച് കേരള സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് കത്തയച്ചിരുന്നു. സ്വകാര്യ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന പൊലിസിനെ നിയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ഗുര്‍മീത് സിങ്ങിനൊപ്പമുള്ളവരുടെ മുഴുവന്‍ വിവരങ്ങളും കേരളത്തിനു നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ 'മ്യൂസിക് ഷോ' നടത്താനും ഗുര്‍മീതിനു പദ്ധതിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."