മാതാവ് മകളെ കെട്ടിടത്തില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി
ബംഗളൂരു: ഏഴുവയസുകാരിയായ മകളെ നാലാം നിലയിലെ ഫഌറ്റില്‍ നിന്നു മാതാവ് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. ദക്ഷിണ ബംഗളൂരുവിലെ ജെ.പി നഗറിലെ ജരഗനഹള്ളിയിലെ ഫഌറ്റില്‍ നിന്നാണ് സ്വാതി സര്‍ക്കാര്‍ തന്റെ മകള്‍ അഷിക സര്‍ക്കാരിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത്. ആദ്യം കുട്ടിയെ താഴേക്ക് വലിച്ചെറിഞ്ഞു. വീണ്ടും യുവതി താഴെ ചെന്ന് കുട്ടിയെ എടുത്ത് മുകളിലേക്ക് കയറി. രക്തം ഒലിക്കുന്ന നിലയില്‍ കുട്ടിയുമായി പോകുന്നതുകണ്ട് സമീപവാസികള്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ അവരോട് ദേഷ്യപ്പെടുകയും തന്റെ കുട്ടിയെ എന്തും ചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്നും പറഞ്ഞു. മുകളിലെത്തി കുട്ടിയെ വീണ്ടും താഴേക്ക് ഇടുകയായിരുന്നു. ഇതോടെ ഓടിക്കൂടിയ സമീപവാസികള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. യുവതിയെ നാട്ടുകാര്‍ പിടികൂടി തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. പിന്നീട് പൊലിസെത്തി അറസ്റ്റ് ചെയ്തു.
നേരത്തെ സ്‌കൂള്‍ ടീച്ചറായി ജോലി ചെയ്തിരുന്ന ഇവര്‍ മാനസിക രോഗിയാണെന്ന് സംശയിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. മുതിര്‍ന്ന ബിസിനസ് അനലിസ്റ്റായ കാഞ്ചന്‍ സര്‍ക്കാരിന്റെ ഭാര്യയാണ് ഇവര്‍. യുവതിയും കുഞ്ഞും ഭര്‍ത്താവിനൊപ്പമായിരുന്നില്ല താമസം.
ബംഗാള്‍ സ്വദേശികളാണ് കാഞ്ചന്‍ സര്‍ക്കാരും സ്വാതി സര്‍ക്കാരും. ബര്‍ദ്മാന്‍ ജില്ലയില്‍ നിന്ന് ഒന്‍പതു വര്‍ഷം മുന്‍പാണ് ഇവര്‍ ബംഗളൂരുവില്‍ താമസമാക്കിയത്. രണ്ടുവര്‍ഷമായി ജോലിയൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു സ്വാതിയെന്ന് പൊലിസ് പറഞ്ഞു.
പൊലിസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സ്ഥലത്തെത്തിയിരുന്നു. താനുമായി ഇവര്‍ കലഹത്തിലാണെന്നും അതുകൊണ്ടാണ് അകന്നു കഴിയുന്നതെന്നുമാണ് കാഞ്ചന്‍ സര്‍ക്കാര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."