റേഷന്‍കാര്‍ഡ് വിതരണം പൂര്‍ത്തിയായെന്ന് അധികൃതര്‍ ദേശമംഗലത്ത് കാര്‍ഡ് ലഭിക്കാതെ 844 കുടുംബങ്ങള്‍
ദേശമംഗലം: തലപ്പിള്ളി താലൂക്കില്‍ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായതായി അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും ദേശമംഗലം പഞ്ചായത്തിലെ പള്ളം 142 ാം നമ്പര്‍ റേഷന്‍ കടയിലെ 842 കുടുംബങ്ങള്‍ക്ക് കാര്‍ഡ് ലഭിക്കാതെ നിര്‍ധന കുടുംബങ്ങള്‍ ദുരിത കയത്തില്‍.
മൂന്നുവാര്‍ഡുകളില്‍ പെട്ട കുടുംബങ്ങള്‍ക്കാണ് ഇത് വരെയും കാര്‍ഡ് ലഭിക്കാത്തത്. കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് കിട്ടാത്തതാണ് പ്രതിസന്ധിയെന്ന് സിവില്‍ സപ്‌ളൈസ് വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കാര്‍ഡ് എന്ന് ലഭിയ്ക്കുമെന്നതിനെ കുറിച്ച് ഇവര്‍ക്കും ഒരു രൂപവുമില്ല. കാര്‍ഡ് ലഭിക്കുന്നത് വരെ പഴയ കാര്‍ഡ് ഉപയോഗിയ്ക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കാര്‍ഡില്ലാത്തതിനാല്‍ വലിയ ദുരിതത്തിലാണ് ജനങ്ങള്‍.
അന്നയോജന കുടുംബങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ ഓണകിറ്റ് പോലും ലഭിയ്ക്കുന്നില്ലെന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്. പ്രതിഷേധവുമായി ദേശമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സലീമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റേഷന്‍ കടയില്‍ എത്തിയപ്പോള്‍ കാര്‍ഡ് വിതരണം ഇനിയും വൈകുമെന്ന മറുപടിയാണ് ലഭിച്ചത്. ഈ മാസം 15ന് മുമ്പ് കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഈ പ്രവര്‍ത്തനം വെള്ളത്തില്‍ വരച്ച വരയായി. അടിയന്തരമായി കാര്‍ഡ് വിതരണത്തിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉപരോധ സമരമടക്കമുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് കെ.എം സലീം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."