ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്തി
കുന്നംകുളം: ഓണാഘോഷ നാളുകളിലെ നഗരത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ പത്ത് ദിവസം നീണ്ടു നില്ക്കുന്ന പുത്തന്‍ ഗതാഗത പരിഷ്കാരത്തിന് തുടക്കമായി. ഗതാഗത പരിഷ്ക്കരണം ഏര്‍പെടുത്തി.
നഗരത്തില്‍ ഓണം, പെരുന്നാള്‍ ആഘോഷനാളുകളില്‍ നഗരത്തില്‍ വലിയ ഗതാഗതകുരുക്കും തിരക്കും അനുഭവപെടുന്നതൊഴിവാക്കാനായാണ് പുതിയ പരിഷ്കാരങ്ങള്‍ക്ക് ട്രാഫിക്ക് ഉപദേശക സമതി തീരുമാനമെടുത്തത്.
പട്ടാമ്പി റോഡിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ചരക്കിറക്കാനായുളള വാഹനങ്ങല്‍ മാത്രമാണ് ഇപ്പോള്‍ ഇപ്പോള്‍ നിര്‍ത്തുന്നത്. അല്ലാത്ത എല്ലാ പാര്ക്കിംഗികളും നിരോധിച്ചു. പട്ടാമ്പി റോഡില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ബൈജു റോഡ് വഴി വടക്കാഞ്ചേരി റോഡിലേക്കാണ് ഇപ്പോള്‍ കയറ്റിവിടുന്നത്.
ബസുകള്‍ വടക്കാഞ്ചേരി റോഡില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് സ്റ്റാന്‍ഡില്‍ കയറും. മൂന്ന് രണ്ട് ചക്രവാഹനങ്ങള്‍ക്ക് സാധാരണ പോലെ തന്നെയാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ഇതില്ലാത്ത എല്ലാ വാഹനങ്ങളും സീനിയര്‍ ഗ്രൗണ്ട്് വഴി തൃശൂര്‍ റോഡിലെക്ക് പ്രവേശിക്കുന്നു. തൃശൂര്‍ റോഡ് വഴിയുള്ള ഇരു, മുചക്രവാഹനങ്ങളൊഴികെയുള്ള എല്ലാ വാഹനങ്ങളും നഗരസഭ ഓഫീസിനു മുന്നിലൂടെയുള്ള വഴി തിരിഞ്ഞ് ഗുരുവായൂര്‍ റോഡിലേക്കാണ് പ്രവേശിക്കുന്നത്.
സ്റ്റാന്‍ഡില്‍ നിന്നുമുള്ള ബസുകള്‍ക്കും ഇത് ബാധകമാണ്. വടക്കാഞ്ചേരി ഭാഗത്തേക്കുള്ള ബസുകള്‍ ഇനി മുതല്‍ സീനിയര്‍ ഗ്രൗണ്ട് വഴി തിരിയാതെ ജവഹര്‍ സ്ക്വയര്‍ വഴി നഗരസഭ ഓഫീസ് വഴി ഗുരുവായൂര്‍ റോഡിലൂടെയാണ് കടന്നുപോകുന്നത്.
നഗരത്തിലെ മുഴുവന്‍ അനധികൃത പാര്‍ക്കിങ്ങുകളും ഇപ്പോള്‍ നിന്നിരിക്കുകയാണ്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ ആദ്യം ഓര്മപെടുത്തലും പിന്നീട് നടപടിയുമുണ്ടാകും.
പരീക്ഷണാടിസ്ഥാന്തതില് നടത്തുന്ന ഈ നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ ഓണാഘോഷങ്ങള്‍ക്ക് ശേഷം നിലനിര്‍ത്താനും ആലോചനയുണ്ട്. പരിഷ്്്കാരം നടപ്പിലാക്കാന്‍ കൂടുതല്‍ ഗാര്‍ഡുകളെ നിയമിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."