സി.പി.ഐ നേതാവിന്റെ കൊലപാതകം: രണ്ട് പേര്‍ക്ക് ജീവപര്യന്തം
കൊല്ലം: രാഷ്ട്രീയ പ്രചരണ ജാഥക്കിടയില്‍ കുത്തേറ്റ് മരണപ്പെട്ട സി.പി.ഐ നേതാവിന്റെ കൊലപാതകം രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ഒരാള്‍ക്ക് ഒരുവര്‍ഷം കഠിന തടവും കോടതി വിധിച്ചു. കുളത്ത് പുഴ അമ്പതേക്കര്‍ രതീഷ് ഭവനില്‍ രതീഷ്(35), പണയില്‍ വീട്ടില്‍ സുരേഷ്(37) എന്നിവര്‍ക്ക് ജീവപര്യന്തവും കൂട്ടുപ്രതി ബാബുകുട്ടന് എന്നുവിളിക്കുന്ന പ്രദീപിന് ഒരുവര്‍ഷ തടവുമാണ് ശിക്ഷ.പ്രതികളില്‍ നിന്ന് ഈടാക്കുന്ന തുക കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ കുടുംബത്തിന് നല്‍കാനും കൊല്ലം ജില്ലാ സെക്ഷന്‍സ് കോടതി ജഡ്ജ് വിധിച്ചു.
എ.ഐ.വൈ.എഫ് കുളത്തൂപ്പുഴ വില്ലേജ് സെക്രട്ടറിയും സി.പി.ഐ ലേക്കല്‍ കമ്മിറ്റി അംഗവുമായ ഡിപ്പോ ബീനാ ഭവനില്‍ വിനോദ് കുമര്‍ 2010 മെയ് 16നാണ് സി.പി.ഐ സംസ്ഥാന വ്യാപകമായ് സംഘടിപ്പിച്ച പ്രചരണ ജാഥക്കിടെ അമ്പതേക്കറില്‍ വച്ച് പ്രതികളുടെ കൊലക്കത്തിക്ക് ഇരയായത്.
വാദിക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മഹേന്ദ്രന് അഭിഭാഷകന് മനോജിത്ത് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."