മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമായി; സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് കോടിയേരി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ സുപ്രിംകോടതി വിധിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. മെഡിക്കല്‍ പ്രവേശനം ഇപ്പോള്‍ സങ്കീര്‍ണമായി. പണമുള്ളവന് പഠിച്ചാല്‍ മതിയെന്നാണ് സുപ്രിം കോടതി വിധിയുടെ ഉള്ളടക്കമെന്നും കോടിയേരി ഫെയ്സ്ബുക്കില്‍ കുറിച്ചു.
സ്വാശ്രയ മാനേജ്മെന്റുകളെ ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. ഇവയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ പ്രവേശനം നേടിയ ഒരാളുടെയും പഠനം മുടങ്ങാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാരുകളാണെന്നും അവരുടെ പാപഭാരം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അത് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."