സാന്ത്വനം സഹായ പദ്ധതി: അംഗീകാര സമര്‍പ്പണം നാളെ
അഞ്ചാലുമ്മൂട്: രോഗാതുരരായ പാവപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായമെത്തിക്കാന്‍ നീരാവില്‍ നവോദയം ഗ്രന്ഥശാല രൂപവല്‍ക്കരിച്ച സാന്ത്വനം സഹായ പദ്ധതിക്ക് ലഭിച്ച സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 10000 രൂപയുടെ പാരിതോഷികം നാളെ വൈകിട്ട് 4ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വികുഞ്ഞുകൃഷ്ണന്‍ ഗ്രന്ഥശാലാ ഭാരവാഹികള്‍ക്ക് കൈമാറും. ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ പുത്തൂര്‍സോമരാജന്‍ പുരസ്‌കാര അവാര്‍ഡ് തുകയായ 10,000 രൂപാ സ്ഥിരനിക്ഷേപമാക്കി 1911ല്‍ ഗ്രന്ഥശാല തുടക്കമിട്ട സഹായ പദ്ധതിയാണിത്. മാരകരോഗങ്ങളാലും അപകടങ്ങളില്‍പ്പെട്ടും രോഗക്കിടക്കയിലായ നിര്‍ദ്ധനര്‍ക്ക് 2000 രൂപ മുതല്‍ 5000 രൂപ വരെയുള്ള ധനസഹായം ഭവനങ്ങളില്‍ എത്തിക്കുന്നതാണ് പദ്ധതി.
ഈ പദ്ധതിയെ മികച്ച സാന്ത്വനപ്രവര്‍ത്തനമായി കണക്കിലെടുത്താണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം. ചടങ്ങില്‍ ഗ്രന്ഥശാലാ കലാകായിക സമിതിയുടെ, അന്യംനിന്ന് പോകുന്ന പാരമ്പര്യതൊഴിലിനങ്ങളായ കയര്‍പിരി, തൊണ്ടുതല്ലല്‍, ഓലമെടയല്‍ തുടങ്ങിയവയില്‍മത്സരങ്ങളും 105 വൃദ്ധമാതാക്കള്‍ക്ക് ഓണപ്പുടവ വിതരണവും ഉള്‍പ്പെടെയുള്ള ഓണോത്സവംഗ്രന്ഥശാലാ മുറ്റത്തെ കല്‍വിളക്കില്‍ ദീപം തെളിച്ച് ഡോ. കെ.വി കുഞ്ഞുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഗ്രന്ഥശാലാ ജനരജ്ഞിനീഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡന്റ് ബേബിഭാസ്‌കര്‍ അധ്യക്ഷനായിരിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി ചന്ദ്രശേഖരന്‍പിള്ള, സെക്രട്ടറി ഡി സുകേശന്‍ എന്നിവര്‍ സംസാരിക്കും.
സെപ്റ്റംബര്‍ 2ന് രാവിലെ 10 മുതല്‍ കുപ്പണ കയര്‍ വ്യവസായ സഹകരണസംഘം വളപ്പിലാണ് തൊഴില്‍ മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."