കൊലയാളി ഗെയിമിന് അഡ്മിനായി പെണ്‍കുട്ടിയും; 17 കാരി റഷ്യയില്‍ പിടിയില്‍
മോസ്കോ: അന്‍പത് ടാസ്കുകളിലൂടെ ചെറുപ്പക്കാരുടെ ജീവനെടുക്കുന്ന കൊലയാളി ഗെയിം ബ്ലൂവെയിലിന്റെ അഡ്മിന് റഷ്യയില്‍ പിടിയില്‍. 17 വയസുള്ള പെണ്‍കുട്ടിയെയാണ് റഷ്യന്‍ പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബ്ലൂവെയില്‍ ചലഞ്ചിന്റെ അഡ്മിന് സ്ഥാനത്ത് ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി പിടിയിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്ക്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തീകരിച്ച് പലരും അയച്ച ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്.
ബ്ലൂവെയ്ല്‍ ഗെയിം മാധ്യമസൃഷ്ടിയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നതിനിടെയാണ് ശക്തമായ തെളിവുകളോടു കൂടി പെണ്‍കുട്ടി പിടിയിലായത്.
നേരത്തെ പെണ്‍കുട്ടി ഗ്രൂപ്പില്‍ ഗെയിം കളിച്ചുകൊണ്ടിരുന്നയാളാണെന്നും ഗെയിം പൂര്‍ത്തീകരിക്കുന്നതിനു മുന്‍പ് തന്നെ അഡ്മിന് സ്ഥാനത്തെത്തുകയായിരുന്നു.
ഗെയിം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കളിക്കുന്നയാളെയോ, വീട്ടുകാരെയോ, ബന്ധുക്കളെയോ കൊല്ലപ്പെടുത്തുമെന്നാണ് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നത്. സ്വയം ദേഹോപദ്രവം എല്പ്പിക്കുന്നതടക്കം കളിക്കുന്നവരെ മാനസികമായി തളര്‍ത്തുന്ന ടാസ്കുകളാണ് പെണ്‍കുട്ടി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നത്.
ഗെയിമിന്റെ ഉപജ്ഞാതാവായ ബുഡെയ്കിനെ പിടികൂടി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടും റഷ്യയില്‍ ബ്ലൂവെയ്ല്‍ ആത്മഹത്യകള്‍ തുടര്‍ന്നതോടെയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."