3000 ല്‍ അധികം വരുന്ന ഇന്ത്യന്‍ ഹാജിമാര്‍ അറഫയില്‍ എത്തിച്ചേര്‍ന്നത് അവസാന നിമിഷം
അറഫ: ഇന്ത്യയില്‍നിന്നെത്തിയ തീര്‍ഥാടകരില്‍ മൂവായിരത്തിലധികം വരുന്ന ഹാജിമാര്‍ക്ക് നിശ്ചിത സമയത് അറഫയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല.
ഇവരെ കൈകാര്യം ചെയ്തിരുന്ന മക്തബിന്റെ വീഴ്ച മൂലമാണ് അറഫ തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് അറഫയില്‍ എത്തിപ്പെടാന്‍ കഴിയാതിരുന്നത്.
വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നടത്തിയ ത്വരിതഗതിയിലുള്ള നീക്കത്തെ തുടര്‍ന്നാണ് വൈകീട്ട് മൂന്നരയോടെയെങ്കിലും അറഫ മൈതാനിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്.
മക്തബ് 47 നു കീഴിലുള്ള 3000 ലധികം വരുന്ന ഹാജിമാരാണ് അറഫയില്‍ സമയത്ത് എത്തിച്ചേരാന്‍ കഴിയാതിരുന്നത്.
മക്തബ് അധികൃതരുടെ വീഴ്ചയാണ് ഇതിനു കാരണമെന്നു ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. നിശ്ചിത സമയത് നടക്കുന്ന അറഫ സംഗമത്തില്‍ കൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹജ്ജ് തന്നെ പൂര്‍ത്തീകരിക്കപ്പെടുകയില്ലെന്നാണ് കര്‍മശാസ്ത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."