ഹാര്‍വി ദുരന്തം കര്‍മഫലമെന്ന് ട്വീറ്റ് ചെയ്ത പ്രൊഫസറുടെ ജോലി തെറിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ കനത്ത നാശനഷ്ടം വിതച്ച് വീശിയടിച്ച ഹാര്‍വിയും പേമാരിയും വെള്ളപ്പൊക്കവും ടെക്‌സസ് ജനതയുടെ കര്‍മഫലമാണെന്ന് ട്വീറ്റ് ചെയ്ത റ്റാംബ സര്‍വകലാശാല പ്രൊഫസര്‍ കെന്നത്ത സ്‌റ്റോറിയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ടെക്‌സസില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണ നല്‍കി വിജയിപ്പിച്ചതിന്റെ പരിണിത ഫലമാണിതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ ചൂണ്ടികാണിക്കുന്നു.
ഞായറാഴ്ചയായിരുന്നു കെന്നത്ത് സോഷ്യല്‍ മീഡിയയില്‍ സന്ദേശം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
സംഭവം റ്റാംമ്പ സര്‍വകലാശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രൊഫസറെ ചൊവ്വാഴ്ച ജോലിയില്‍നിന്നു പിരിച്ചുവിട്ടു. പ്രൊഫസറുടെ നടപടിയില്‍ സര്‍വകലാശാല അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു. പ്രൊഫസറുടെ പ്രസ്്താവനമൂലം വേദനിക്കുന്നവരുടെ ഹൃദയവികാരം ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും മാപ്പപേക്ഷിക്കുന്നുവെന്നും സര്‍വകലാശാല പുറത്തിറക്കിയ പ്രസ്്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."