കേരളീയ വിഭവങ്ങളുടെ രുചിക്കൂട്ടുകളറിയാന്‍ മൊബൈല്‍ ആപ്
കൊല്ലം: തനത് കേരളീയ ഭക്ഷണ വിഭവങ്ങള്‍ 'അന്യംനിന്നു'പോകാതിരിക്കാന്‍ സംസ്‌കാരിക വകുപ്പ് മൊബൈല്‍ ആപ് തയാറാക്കുന്നു. പുരാതനകാലം മുതല്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഭക്ഷണ വിഭവങ്ങളും അവയുടെ പാചകരീതികളും പുതുതലമുറക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ഉടന്‍ നടപ്പാക്കും.
നൂറ്റാണ്ടുകളായി കൈമാറിവരുന്ന പാചകവിദ്യകള്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലുണ്ട്. ഇവയില്‍ പലതും തലമുറമാറ്റത്തോ വിസ്മൃതമാവുകയാണ്. ഭക്ഷണവിപണിയില്‍ വ്യത്യസ്ത രുചികളും ചേരുവകളുമായി പുതിയ വിഭവങ്ങള്‍ രംഗപ്രവേശം ചെയ്യുേമ്പാള്‍ പഴയ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാത്ത സാഹചര്യമാണുള്ളത്. വിദേശരാജ്യങ്ങളില്‍പോലും പേരുകേട്ട കേരളത്തിന്റെ പാചക കലയുടെ പ്രചാരണം വിനോദ സഞ്ചാരരംഗത്തും ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ നാടന്‍ വിഭവങ്ങള്‍ക്കപ്പുറം പഴയകാലത്ത് വ്യാപകമായിരുന്ന ഭക്ഷണ വസ്തുക്കളുടെ വിവരശേഖരണവും സാംസ്‌കാരിക വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."