HOME
DETAILS

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം: ബി.ജെ.പി സംസ്ഥാന ഘടകത്തിന് പ്രതിഷേധം

  
backup
September 03 2017 | 23:09 PM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8b%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%a4-2

തിരുവനന്തപുരം: കേരളത്തെ പ്രതിനിധീകരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തതോടെ ബി.ജെ.പി സംസ്ഥാന ഘടകം പ്രതിഷേധത്തില്‍. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പ്രതിഷേധത്തെ തുടര്‍ന്ന് നേതാക്കളോ അണികളോ വരാന്‍ പോലും കൂട്ടാക്കിയില്ല. ആര്‍.എസ്.എസ് ഘടകവും കടുത്ത അമര്‍ഷത്തിലാണ്. അത് പരസ്യമായി പ്രകടിപ്പിക്കുന്നതായിരുന്നു ഇന്നലെ കണ്ടത്. മോദി അധികാരത്തിലെത്തിയത് മുതല്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ നിരന്തരമായ ആവശ്യമായിരുന്നു കേരളത്തില്‍ നിന്നൊരു മന്ത്രി സ്ഥാനം. മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ അതിന് പ്രതിഫലം ഉണ്ടായിരിക്കുന്നു. ലഭിച്ച അംഗീകാരത്തില്‍ സ്വാഭാവികമായും സന്തോഷം അലയടിക്കേണ്ട സമയമാണ്. എന്നാല്‍, കേരളത്തിലെ ബി.ജെ.പി നേതൃത്വം ഇങ്ങനെയൊരാള്‍ മന്ത്രിയായത് തന്നെ അറിഞ്ഞ മട്ടില്ല.
സാധാരണഗതിയില്‍ ലഡു വിതരണം ചെയ്തും, പടക്കം പൊട്ടിച്ചും വിജയാഹ്ലാദ പ്രകടനം നടത്തേണ്ടതാണ്. പണ്ട് ഒ. രാജഗോപാല്‍ വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായപ്പോള്‍ സംസ്ഥാനത്ത് മധുരം വിതരണം ചെയ്ത് ആഘോഷിച്ച ബി.ജെ.പി ഇന്നലെ കണ്ണന്താനം മന്ത്രിയായപ്പോള്‍ അവഗണിക്കുകയാണ് ചെയ്തത്.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയിലൂടെ ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തില്‍ പുതിയ സാധ്യതകള്‍ തേടുമ്പോഴാണ് സംസ്ഥാനത്തെ ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ എതിര്‍പ്പ് പരസ്യമാക്കിയത്. പക്ഷെ ഓണവും മന്ത്രിസ്ഥാനവും ഒരുമിച്ചെത്തിയിട്ടും കണ്ണന്താനത്തിന്റെ ജന്മനാടായ മണമലയിലൊഴികെ സംസ്ഥാനത്ത് മറ്റെവിടെയും കാര്യമായ ആഹ്ലാദ പ്രകടനങ്ങളുണ്ടായിട്ടില്ല. പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തെ സന്ദര്‍ശകര്‍ക്കുള്ള മുറിയിലെ ടി.വി ഓണാണെങ്കിലും സത്യപ്രതിജ്ഞാ ദൃശ്യങ്ങള്‍ തെളിഞ്ഞില്ല.
സംഘടനാ ചുമതലയുള്ള ആര്‍.എസ്.എസ് പ്രചാരകന്‍ ഗണേശന്‍ മാത്രമാണ് ഇന്നലെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ എത്തിയ ഏക നേതാവ്. എന്നാല്‍, സത്യപ്രതിജ്ഞ ടി.വിയില്‍ കാണിക്കും മുന്‍പ് അദ്ദേഹം ഓഫിസില്‍നിന്ന് പുറത്തേക്ക് പോയി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം കായംകുളത്താണെന്നാണ് ഓഫിസ് ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അപ്രതീക്ഷിത തീരുമാനമായതുകൊണ്ടാണ് ആഘോഷങ്ങളില്ലാത്തതെന്ന് ഒരു ജില്ലാ നേതാവ് അനൗദ്യോഗികമായി പറഞ്ഞു.
തമ്മിലടിയും മെഡിക്കല്‍ കോഴ വിവാദങ്ങളുമൊക്കെയാണ് പലരുടേയും സാധ്യതകള്‍ ഇല്ലാതാക്കിയതെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. കുമ്മനത്തിന്റെ പദയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ എത്താനിരിക്കെ മന്ത്രിസഭ പുനഃസംഘടനയിലുള്ള എതിര്‍പ്പുകളുമായി നേതാക്കള്‍ ആരും രംഗത്ത് എത്തില്ലെന്നാണ് വിലയിരുത്തല്‍.
നേതൃത്വത്തെ തഴഞ്ഞുള്ള മന്ത്രിസ്ഥാനത്തിന് പിന്നാലെ സംഘടനയിലും ഇനി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടാകുമോ എന്ന ആശങ്കയും സംസ്ഥാന നേതാക്കള്‍ക്കുണ്ട്.


മുഖ്യമന്ത്രിയുടെ
ആശംസ

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയറിയിച്ചു.കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്‌നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. കണ്ണന്താനത്തിന് അതിലേക്ക് മികച്ച സംഭാവന നല്‍കാനാകുമെന്ന് പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ
ഓണ സമ്മാനം: കുമ്മനം

തിരുവനന്തപുരം: മലയാളികള്‍ക്കുള്ള മോദി സര്‍ക്കാരിന്റെ ഓണ സമ്മാനമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തില്‍ മനം നൊന്താണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും കുമ്മനം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  22 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  22 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  22 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  22 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  22 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago