HOME
DETAILS
MAL
ദോക്‌ലാം ആവര്‍ത്തിക്കില്ലെന്ന് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ
backup
September 05 2017 | 07:09 AM
ബെയ്ജിങ്: ദോക്‌ലാം ഇനി ആവര്‍ത്തിക്കില്ലെന്ന പ്രതിജ്ഞയെടുത്ത് ഇന്ത്യയും ചൈനയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും നിര്‍ണായക തീരുമാനങ്ങള്‍ കൈകൊണ്ടത്.
പഞ്ചശീല തത്വങ്ങളില്‍ അധിഷ്ടിതമായി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ഷി ജിന്‍പിങ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്തമുണ്ടാകും. ഇന്ത്യാ ചൈന ബന്ധം മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കങ്ങള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം സമാധാനപരമായി മുന്നോട്ട് പോകുമെന്നും വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ച 50 മിനിറ്റോളം നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."