HOME
DETAILS

ആനുകൂല്യങ്ങള്‍ ഓരോന്നായി നിര്‍ത്തലാക്കി ഇടതുസര്‍ക്കാര്‍; അപകടമരണ ധനസഹായം നിര്‍ത്തി

  
backup
September 05 2017 | 20:09 PM

%e0%b4%86%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%93%e0%b4%b0%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%af

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഓരോന്നായി നിര്‍ത്തലാക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി നല്‍കിയിരുന്ന അപകടമരണ ധനസഹായം പൂര്‍ണമായും നിര്‍ത്തി.
കഴിഞ്ഞ സര്‍ക്കാര്‍ ഈ പദ്ധതി നിര്‍ത്തലാക്കിയപ്പോള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന ഇടതുപക്ഷം അധികാരത്തില്‍ വന്ന് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് പദ്ധതി നിര്‍ത്തലാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതി (ആര്‍.എസ്.ബി.വൈ) നടപ്പാക്കുന്നത്. പദ്ധതിയില്‍ അംഗമായ കുടുംബനാഥനോ നാഥയോ അപകടത്തില്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കുന്നതാണ് പദ്ധതി.


ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് വേണ്ടിവരുന്ന പ്രീമിയത്തിന്റെ ഒരുപങ്ക് കേന്ദ്രവും ബാക്കി സംസ്ഥാനവുമാണ് വഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാര്‍ റിലയന്‍സുമായാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
പൊതുമേഖലയിലുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ നേരിട്ട് നടത്തിയാല്‍ മതിയെന്ന കേന്ദ്രനയത്തിന്റെ ഭാഗമായി ആരോഗ്യ ഇന്‍ഷുറന്‍സ് നടത്തിപ്പിന് സൊസൈറ്റി രൂപീകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.


ഇതേത്തുടര്‍ന്നാണ് അപകടത്തില്‍ മരിക്കുന്നവര്‍ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്താന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരേ ഇടതുപക്ഷം ശക്തമായി രംഗത്തെത്തിയതോടെ ധനസഹായം പുനഃസ്ഥാപിക്കുകയായിരുന്നു. ഇനിമുതല്‍ ധനസഹായത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്നാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ചിയാക്കിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉത്തരവ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റിലയന്‍സുമായുള്ള കരാര്‍ പുതുക്കിയപ്പോള്‍ അപകടമരണ ധനസഹായത്തിനുള്ള അധിക ആനുകൂല്യം ചോദിച്ച് വാങ്ങിയില്ല. ഇതേത്തുടര്‍ന്ന് ധനസഹായത്തിനുള്ള അപേക്ഷകള്‍ റിലയന്‍സ് നിരസിക്കുകയായിരുന്നു. ചിയാക്കില്‍ അപേക്ഷകള്‍ കുന്നുകൂടിയതിനെ തുടര്‍ന്ന് ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്ന നിര്‍ദേശം ചിയാക്കിന് സര്‍ക്കാര്‍ നല്‍കുകയായിരുന്നു. ഓരോ വര്‍ഷവും 300 കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ റിലയന്‍സിന് നല്‍കുന്നത്.


2013ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇതേ പ്രതിസന്ധി ഉണ്ടായപ്പോള്‍ നടത്തിപ്പ് ഏജന്‍സിയായ ചിയാക്കിന്റെ ഭരണഫണ്ടില്‍ നിന്ന് ധനസഹായം നല്‍കിയാണ് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. 10 കോടി രൂപ ഓരോ വര്‍ഷവും ചിയാക്കിന് രജിസ്‌ട്രേഷന്‍ ഫീസായി കിട്ടുന്നുണ്ട്. സംസ്ഥാനത്ത് 35 ലക്ഷത്തോളം കുടുംബങ്ങള്‍ സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ അംഗങ്ങളാണ്. എ.പി.എല്‍ വിഭാഗത്തില്‍ നിന്ന് ഇതിനായി 750 രൂപ സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്.


പ്രതിവര്‍ഷം ഒരുകുടുംബത്തിന് 30,000 രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിപ്രകാരം ലഭ്യമാകുന്നത്. കൂടാതെ ഹൃദ്‌രോഗം, വൃക്കരോഗം, അര്‍ബുദം തുടങ്ങിയവ ബാധിച്ചവര്‍ക്ക് 70,000 രൂപയുടെ ചികിത്സകൂടി ലഭിക്കും. നേരത്തേ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരുന്ന പദ്ധതി ഇപ്പോള്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ്. ഇതുപ്രകാരം സംസ്ഥാന ആരോഗ്യവകുപ്പാണ് പദ്ധതി നടത്തിപ്പുകാര്‍.

 

 

കരള്‍ രോഗികളോടും കരുണയില്ല


തിരുവനന്തപുരം: കരള്‍ രോഗികളോടും സംസ്ഥാന സര്‍ക്കാരിന് കരുണയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരംഭിച്ച ആദ്യത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ യൂനിറ്റ് പൂട്ടിയിട്ട് ഒന്നരവര്‍ഷമായി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ ചെലവഴിച്ചാണ് ശസ്ത്രക്രിയാ യൂനിറ്റ് തുടങ്ങിയത്.
2016 മാര്‍ച്ച് 23ന് ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു. എന്നാല്‍, അണുബാധയെത്തുടര്‍ന്ന് രോഗി മരിച്ചു. ആദ്യശസ്ത്രക്രിയ ഫലം കാണാതായതോടെ ഡോക്ടര്‍മാരടക്കം പിന്തിരിഞ്ഞു. തുടര്‍ന്നുവന്ന ഇടതുസര്‍ക്കാര്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, ഉണ്ടായിരുന്ന 36 ജീവനക്കാരില്‍ 4 അനസ്തീഷ്യ ഡോക്ടര്‍മാരെ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവരെ പിരിച്ചുവിട്ടു. അണുവിമുക്തമാക്കാനെന്ന പേരില്‍ യൂനിറ്റ് പൂട്ടുകയും ചെയ്തു. 75,000 രൂപ വച്ച് ഒന്നരവര്‍ഷമായി അനസ്തീഷ്യ ഡോക്ടറര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നുണ്ട്.


കരള്‍മാറ്റ ശാസ്ത്രക്രിയ നടത്തുന്ന സ്വകാര്യ ആശുപത്രികളുടെ ഇടപെടലാണ് യൂനിറ്റ് പൂട്ടാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. എന്നാല്‍, അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൂട്ടിയതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കായി എത്തുന്നവരെ സ്വകാര്യ മേഖലയിലേക്ക് പറഞ്ഞയക്കുകയാണിപ്പോള്‍.


നിരവധി രോഗികളാണ് ഇവിടെ രജിസ്റ്റര്‍ചെയ്ത് യൂനിറ്റ് തുറക്കുന്നതും കാത്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിരുന്ന 9 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ശസ്ത്രക്രിയാ യൂനിറ്റിനായി അനുവദിച്ച തുകയില്‍ നിന്നാണ് നിലവിലുള്ള അനസ്തീഷ്യ ഡോക്ടറര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നത്.


ഈ തുക തീര്‍ന്നതിനാല്‍ ഒരുകോടി 41 ലക്ഷം രൂപ ഉടന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  7 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  7 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  7 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  7 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  7 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago