HOME
DETAILS

ആണവ സാങ്കേതികവിദ്യയില്‍ ഉ.കൊറിയ പാകിസ്താനെക്കാള്‍ ബഹുദൂരം മുന്നില്‍: ഡോ. അബ്ദുല്‍ ഖാദിര്‍ ഖാന്‍

  
backup
September 05 2017 | 23:09 PM

%e0%b4%86%e0%b4%a3%e0%b4%b5-%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ഇസ്‌ലാമാബാദ്: ആണവ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ പാകിസ്താനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഉ.കൊറിയയെന്ന് പാകിസ്താന്‍ ആണവപദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുല്‍ ഖാദിര്‍ ഖാന്‍. ആണവസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയ രാജ്യമാണ് ഉത്തര കൊറിയയെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ബി.സി ഉറുദുവിനു നല്‍കിയ അഭിമുഖത്തിലാണ് അബ്ദുല്‍ ഖാദിര്‍ ഖാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. റഷ്യയില്‍ പോയി പഠിച്ച വിദഗ്ധരായ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഉ.കൊറിയയെ ആണവ സാങ്കേതിക മേഖലയില്‍ മുന്നിലെത്തിച്ചതെന്നും ഖാന്‍ പറഞ്ഞു. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതികവിദ്യ ചോര്‍ത്തി നല്‍കിയതിനു നടപടി നേരിട്ട വ്യക്തിയാണ് അബ്ദുല്‍ ഖാദിര്‍ ഖാന്‍. ഉ.കൊറിയയ്ക്കും ആണവ സാങ്കേതികവിദ്യ ചോര്‍ത്തി നല്‍കിയതായി അദ്ദേഹത്തിനെതിരേ ആരോപണമുണ്ടായിരുന്നു. ആണവ സാങ്കേതികവിദ്യ ചോര്‍ത്തിയതിന്റെ പേരില്‍ 2004ല്‍ ഖാന്‍ അറസ്റ്റിലാകുകയും ഔദ്യോഗിക സ്ഥാനവും വസതിയും നഷ്ടപ്പെടുകയുമുണ്ടായി. പിന്നീട് വീട്ടുതടങ്കലിലാക്കിയ അദ്ദേഹത്തെ 2009ല്‍ സുപ്രിംകോടതി വിട്ടയയ്ക്കുകയായിരുന്നു.
ആണവ സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതില്‍ ഒരു വിധത്തിലുള്ള സഹായവും പാകിസ്താന്‍ ഉ.കൊറിയയ്ക്കു നനല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടു തവണ ഉ.കൊറിയ സന്ദര്‍ശിച്ചിട്ടുള്ള വ്യക്തികൂടിയാണ് അബ്ദുല്‍ ഖാദിര്‍ ഖാന്‍. അവരുടെ ശാസ്ത്രജ്ഞര്‍ ഈ മേഖലയില്‍ അതിവിദഗ്ധരാണ്. അവരില്‍ മിക്കവരും റഷ്യയില്‍ പോയി പഠിച്ചവരാണെന്നും ഖാന്‍ ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങള്‍ക്കിടയില്‍ യു.എസ് വിരുദ്ധ ചേരിക്കു നേനതൃത്വം നനല്‍കുന്ന റഷ്യയും ചൈനനയും ഒരു കാരണവശാലും ഉ.കൊറിയയെ കൈവിടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബോംബിനനു സാധിക്കും അബ്ദുല്‍ ഖാദിര്‍ ഖാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago