HOME
DETAILS

ഗൗരി ലങ്കേഷിന്റെ കൊലപാതകം നാളെയുടെ മുന്നറിയിപ്പ്: ആംആദ്മി പാര്‍ട്ടി

  
backup
September 06, 2017 | 7:12 PM

%e0%b4%97%e0%b5%97%e0%b4%b0%e0%b4%bf-%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4-2


പാലക്കാട്: ഇന്ത്യന്‍ മതേതരത്വത്തിനു വേണ്ടിയും പത്രആവിഷ്‌കാര സ്വതന്ത്ര്യത്തിനും വേണ്ടിയും ധീരമായി തൂലിക പടവാളാക്കിയ പത്രപ്രവര്‍ത്തകയെയും സാമൂഹ്യ പരിഷ്‌കാര്‍ത്താവിനെയും ആണ്, ഗൗരീ ലങ്കെഷിന്റെ വധത്തിലൂടെ രാഷ്ട്രത്തിനു നഷ്ടമാതെന്ന് ആം ആദ്മി പാര്‍ട്ടി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
കല്‍ബുര്‍ഗി അടക്കമുള്ളവരുടെ വധത്തിനെതിരേ ശക്തമായി പ്രതികരിച്ചിരുന്നതും, രോഹിങ്ക്യ മുസ്‌ലിം അഭയാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എഴുതിയതും അവരുടെ വധത്തിന് കാരണമായെന്ന മാധ്യമവാര്‍ത്തകള്‍ ശുഭസൂചനയല്ല നല്‍കുന്നത്. ഫാസിസ്റ്റ് ശക്തികള്‍ ഭയപ്പെടുന്നത് എഴുത്തുകാരെയാണ്. ചിന്തകരെയാണ്. അവര്‍ ഇല്ലാതെയാകുന്നതോടെ പോരാട്ടങ്ങള്‍ ഇല്ലാതെയാകുമെന്ന് അവര്‍ കരുതുന്നു. അക്ഷരങ്ങളെ അവര്‍ക്ക് ഭയമാണ്. വിവേകമുള്ളവരുടെ വാക്കുകള്‍ അവരെ വേട്ടയാടും. ഫാസിസ്റ്റുകളുടെ ഇന്ത്യയില്‍ നട്ടെല്ലുള്ള എഴുത്തുകാര്‍ ഇനിയും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും.
ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ കൊലപാതകങ്ങള്‍ സമൂഹ മനസ്സാക്ഷിയില്‍ ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പെ ഉണ്ടായ ഈ ദുരന്തം സര്‍ക്കാര്‍ വരുത്തി വെച്ചതാണ്. ഈ നാട്ടില്‍ ജനിക്കേണ്ടി വന്ന പൊന്നുമക്കളുടെ പൊട്ടിക്കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍, ഓരോ അനക്കത്തിലും ഫാസിസ്റ്റ് വിരുദ്ധനാവുക എന്നതു തന്നെയാണ് ഇതിനുള്ള പരിഹാരം. ആശയാദര്‍ശത്തിലെ ഭിന്നത തീര്‍ക്കാന്‍, അക്രമത്തിലൂടെയും ഉന്മൂലത്തിലൂടെയും സാധ്യമാകുമെന്ന അബദ്ധധാരണ, രാഷ്ട്രീയത്തില്‍ തികച്ചും അനഭിലഷണീയമാണെന്ന് പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി വിലയിരുത്തി.
സി.ആര്‍. നീലകണ്ഠന്‍ അധ്യക്ഷനായി. വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി എരോത്ത്, കെ.എസ്. പത്മകുമാര്‍, ജാഫര്‍ അത്തോളി, ഷൈബു മഠത്തില്‍, കാര്‍ത്തികേയന്‍ ദാമോദരന്‍, വി.പി. സെയ്ദലവി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗജന്യ കോഫി റെഡി; ദേശീയ ദിനത്തിൽ നാല് ദിവസം സൗജന്യ കോഫിയുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  a day ago
No Image

നിറ ശോഭയോടെ യുഎഇ

uae
  •  a day ago
No Image

സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

Kerala
  •  a day ago
No Image

മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം; മരിച്ചത് പേരാമ്പ്ര സ്വദേശി

Kerala
  •  a day ago
No Image

യുഎഇ അനുസ്മരണ ദിനം; രക്തസാക്ഷികളുടെ സ്മരണക്ക് രാജ്യവ്യാപകമായി ഒരുമിനിറ്റ് മൗനമാചരിച്ചു

uae
  •  a day ago
No Image

കളമശ്ശേരി എച്ച്എംടിക്ക് സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

Kerala
  •  a day ago
No Image

അഭിഷേക് ശർമ വെടിക്കെട്ട്! 52 പന്തിൽ 148 റൺസ്; ഷമിക്ക് 4 ഓവറിൽ 61 റൺസ്!

Cricket
  •  a day ago
No Image

ഫിഫ അറബ് കപ്പ് 2025: ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ദോഹ മെട്രോയും; മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര

qatar
  •  a day ago
No Image

രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം; കോയമ്പത്തൂരിലും പരിശോധന

Kerala
  •  a day ago
No Image

ഒടുവില്‍ നടപടി; എസ്.എച്ച്.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago