HOME
DETAILS

കുടിയേറ്റ നിയമം കര്‍ശനമാക്കി ട്രംപ്; 7,000 ഇന്ത്യക്കാരെ ബാധിക്കും

  
backup
September 07 2017 | 00:09 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%ae

വാഷിങ്ടണ്‍: 7,000 ഇന്ത്യക്കാരുള്‍പ്പെടെ എട്ടുലക്ഷം കുടിയേറ്റക്കാരെ ബാധിക്കുന്ന വിവാദനിയമവുമായി ട്രംപ് രംഗത്ത്. ഒബാമ ഭരണകൂടം നടപ്പില്‍ വരുത്തിയ ഡി.സി.എ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് ) നിയമം നിര്‍ത്തലാക്കി ട്രംപ് ഉത്തരവു പുറപ്പെടുവിച്ചു. കുട്ടികളായിരിക്കെ രേഖകളില്ലാതെ അമേരിക്കയിലെത്തിയവര്‍ക്ക് പിന്നീട് നിയമപരിരക്ഷ നല്‍കപ്പെടുന്ന പദ്ധതിയാണ് ഡി.എ.സി.എ. ട്രംപിന്റെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് യു.എസില്‍ ഉയര്‍ന്നിരിക്കുന്നത്.
യു.എസില്‍ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് പുതിയ നടപടി. യു.എസിലേക്ക് കുടിയേറിയവരുടെ കുട്ടികളെയാണ് ഈ നിയമം കൂടുതലായും ബാധിക്കുക. അധികാരത്തിലെത്തിയാല്‍ ഡി.സി.എ റദ്ദാക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ചിരുന്നു.
നിയമം റദ്ദാക്കുന്ന കാര്യം യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷനാണ് അറിയിച്ചത്. രാജ്യത്തേക്ക് എല്ലാ വിഭാഗം ആളുകള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതി അമേരിക്കന്‍ ജനത നിരസിച്ചതാണ്. അഭയാര്‍ഥികളെ ഓരോ വര്‍ഷവും സ്വീകരിക്കുന്നതില്‍ പരിധി പുതിയ നിയമത്തിലൂടെ സാധ്യമാവുമെന്ന് സെഷന്‍ പറഞ്ഞു.
മുന്‍ പ്രസിഡന്റ് ഒബാമയാണ് 2012ല്‍ ഡി.സി.എ നിയമം കൊണ്ടുവന്നത്. അതേസമയം ട്രംപിന്റെ തീരുമാനത്തിനെതിരേ നിരവധി പേര്‍ രംഗത്തെത്തി. നിയമം റദ്ദാക്കിയത് ക്രൂരമായ നടപടിയാണെന്ന് ഒബാമ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില അംഗങ്ങളും ട്രംപിനെതിരേ രംഗത്തുവന്നിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ സമീപത്തായി നൂറുകണക്കിന് പേര്‍ പുതിയ തീരുമാനത്തിനെതിരേ രംഗത്തുവന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago