മയക്കുമരുന്ന് വിതരണക്കാരനും ഏജന്റും പൊലിസ് പിടിയില്‍
കോഴിക്കോട്: തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് ബ്രൗണ്‍ഷുഗര്‍ കടത്തുന്ന ഏജന്റും ജില്ലയിലെ വിതരണക്കാരനും പൊലിസ് പിടിയിലായി.
തലശ്ശേരി ടെമ്പിള്‍ഗേറ്റ് മക്കിന്റെപുരയില് റഷീദ്(35), കല്ലായി ചക്കുംകടവ് സൗദ മന്‍സിലില്‍ ആലിമോന്(54) എന്നിവരാണ് വെള്ളയില്‍ പൊലിസിന്റെ പിടിയിലായത്. സമാനമായ കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ആലിമോന് കഴിഞ്ഞ ആഴ്ചയാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. ടൗണ്‍, കസബ, നടക്കാവ്, പന്നിയങ്കര സ്റ്റേഷനുകളില്‍ കേസുള്ള ഇയാള്‍ വര്‍ഷങ്ങളായി മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട്. തലശ്ശേരിയില്‍ ഗ്രാമിന് 3000 രൂപക്ക് വാങ്ങുന്ന മയക്കുമരുന്ന് ചെറിയ പൊതികളിലാക്കി 500 മുതല്‍ 750 രൂപ വരെ ഈടാക്കി വില്പന നടത്തുന്നതാണ് ഇവരുടെ രീതി. അസി. കമ്മിഷണര്‍ ഇ.പി പൃഥ്വിരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ ടി.കെ അഷ്റഫ്, എസ്.ഐ പി. ജംഷീദ്, എ.എസ്.ഐ അനില്‍കുമാര്‍, സുനില്‍ കുമാര്‍, ഷാലു, ഷാഫി, നിജിലേഷ്, ലിനീഷ്, രാജന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."