കടമാന്‍തോടിലെ തടയണ നിര്‍മാണം മന്ദഗതിയില്‍
പുല്‍പ്പള്ളി: വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കടമാന്‍തോടില്‍ ആരംഭിക്കുമെന്ന് അറിയിച്ച 11 ചെക്ക് ഡാമുകളുടെ നിര്‍മാണം മന്ദഗതിയിലായത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
കടമാന്‍തോടില്‍ ജലം സംഭരിക്കുന്നതിനായാണ് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ നാലും പുല്‍പ്പള്ളി പഞ്ചായത്തില്‍ ഏഴും ചെക്ക് ഡാമുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തടയണകള്‍ ഇപ്പോള്‍ നിര്‍മിക്കേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തര്‍ക്കമാണ് ഇതിന് കാരണമെന്നാണ് സൂചന.
മുന്‍ മന്ത്രി പി.ജെ ജോസഫിന്റെ കാലത്ത് ബത്തേരി ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളുടെയും സര്‍വകക്ഷികളുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ 48 അടി ഉയരത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കടമാന്‍തോട് പദ്ധതി 22 അടിയായി കുറച്ച് നിര്‍മിക്കാമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ച ഫയലുകള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയതോടെയാണ് പദ്ധതി പ്രവര്‍ത്തനത്തെപ്പറ്റി പഠിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടിയാരംഭിച്ചത്.
കഴിഞ്ഞ മാസം കടമാന്‍തോട് പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
തടയണകള്‍ ഗുണകരമാണോയെന്ന് പഠിച്ചശേഷം നടപടി സ്വീകരിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."