ജോയ്സ് ജോര്‍ജ്് എം.പി കണ്ണന്താനവുമായി കൂടിക്കാഴ്ച്ച നടത്തി
ഇടുക്കിയുടെ ടൂറിസം വികസനത്തിന് പിന്തുണയുണ്ടാകുമെന്ന് കണ്ണന്താനത്തിന്റെ ഉറപ്പ്
തൊടുപുഴ: അഡ്വ: ജോയ്സ് ജോര്‍ജ്ജ് എം.പി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി കൂടിക്കാഴ്ച്ച നടത്തി. ഇടുക്കിയുടെ ടൂറിസം വികസനത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹകരണവും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്ന് മന്ത്രി കണ്ണന്താനം എം.പിക്ക് ഉറപ്പു നല്കി.
ഇടുക്കിയുടെ ടൂറിസം വികസനത്തിന് ആവശ്യമായ ഒട്ടേറെ പദ്ധതികള്‍ തന്റെ നേതൃത്വത്തില്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ള വിവരം എം.പി ചര്‍ച്ചയില്‍ മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തിലും വളരെ അനുഭാവപൂര്‍വ്വമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു.
ഇടുക്കി മണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികളെക്കുറിച്ച് മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി എം.പി പറഞ്ഞു. സ്വദേശി ദര്ശന് സ്കീമില്‍ നേരത്തെ 100 കോടി രൂപ ലഭിച്ചിരുന്നു. വാഗമണ്‍, തേക്കടി, കുമിളി, പീരുമേട്, ഇടുക്കി സര്‍ക്ക്യൂട്ടുകളില്‍ ഇതിന്റെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്ന വിവരം എം.പി മന്ത്രിയെ ധരിപ്പിച്ചു. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ നിന്നും കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും മന്ത്രി എന്ന നിലയിലുള്ള പിന്തുണ ഉണ്ടാകണമെന്നും എം.പി കണ്ണന്താനത്തോടഭ്യര്ത്ഥിച്ചു.
കസ്തൂരി രംഗന് റിപ്പോര്ട്ടിന്മേലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതോടൊപ്പം മറ്റ് പൊതു വിഷയങ്ങളിലും ക്രിയാത്മകമായ പിന്തുണ ഉണ്ടാകുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."