ജനഹിത വോട്ടെടുപ്പ് അംഗീകരിച്ചില്ലെങ്കില്‍ സ്വതന്ത്ര രാജ്യമാകും: കുര്‍ദിസ്താന്‍ പ്രസിഡന്റ്
ബഗ്ദാദ്: ജനഹിത വോട്ടെടുപ്പ് ഇറാഖ് സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വതന്ത്ര രാജ്യമാകുമെന്ന മുന്നറിയിപ്പുമായി കുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി. ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ താല്‍പ്പര്യമുണ്ട്. എന്നാല്‍, ഈ മാസം 25ന് നടക്കുന്ന ജനഹിതത്തിന് ശേഷമായിരിക്കും ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
കുര്‍ദ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബഗ്ദാദില്‍ കഴിഞ്ഞ മാസം വിപുലമായ യോഗം ചേര്‍ന്നിരുന്നു. പ്രത്യേക രാഷ്ടം വേണമെന്ന ആവശ്യമാണ് കുര്‍ദുകള്‍ ഉന്നയിക്കുന്നത്. കുര്‍ദുകളുടെ ഈ ആവശ്യം ഭരണഘടനാവിരുദ്ധമാണെന്നാണ് ഇറാഖ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നത്. വോട്ടെടുപ്പില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന നിലപാടാണ് കുര്ദുകള്ക്കുള്ളത്. ജനഹിതം നീട്ടിവയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യണമെന്ന് ഇറാനും തുര്‍ക്കിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനഹിത വോട്ടെടുപ്പ് നടത്താമെന്ന വാഗ്ദാനം ഇറാഖ് സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും കുര്‍ദുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെയാണ് ഇറാഖ് സര്‍ക്കാര്‍ ജനഹിതത്തിനെതിരേ ഔദ്യോഗികമായി രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."