മലയാളി പ്രവാസികളെക്കുറിച്ച് പഠിക്കാനുള്ള സിറ്റിങ് 18 മുതല്‍: പാറക്കല്‍ അബ്്ദുല്ല എം.എല്‍.എ
ദോഹ: ഇന്ത്യയിലെ മലയാളി പ്രവാസികളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനും അവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും നിയമസഭയുടെ പ്രവാസി കമ്മിറ്റി ഈ മാസം 18 മുതല്‍ പ്രത്യേക സിറ്റിങ് നടത്തുമെന്ന് സമിതിയംഗം പാറക്കല്‍ അബ്്ദുല്ല എം.എല്‍.എ. ം ഖത്തറിലെത്തിയ അദ്ദേഹം വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. കെ വി അബ്്ദുല്‍ഖാദര്‍ എം എല്‍ എ ചെയര്‍മാനായ സമിതി 18ന് ബാംഗ്ലൂര്‍, 19ന് ഹൈദരാബാദ്, 20ന് മുംബൈ, 21, 22 ദല്‍ഹി എന്നിവിടങ്ങളിലാണ് ഒത്തുചേരുന്നത്. എല്ലാ നിയമസഭാ മന്ദിരങ്ങളിലുമാണ് ആദ്യ കൂടിയാലോചന. ബന്ധപ്പെട്ട നിയമസഭാ സമിതിയുമായി ചര്‍ച്ച നടത്തിയ ശേഷം പ്രവാസികളുടെ ഒത്തുചേരല്‍ നടക്കും.
ഇന്ത്യയിലെ മലയാളി പ്രവാസികളെക്കുറിച്ചുള്ള വിശദമായ സിറ്റിംഗിന് ശേഷം ഗള്‍ഫിലെ പ്രവാസികളെക്കുറിച്ച് പഠിക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും പാറക്കല്‍ അറിയിച്ചു. ഗള്‍ഫിലുള്ള മലയാളി പ്രവാസികള്‍ കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സും വികസനത്തിന്റെ നെടുംതൂണുമാണ്. കുടുംബാംഗങ്ങളെ ജീവിതത്തിലെ പ്രയാസത്തില്‍ നിന്ന് കരയകറ്റാന്‍ ശ്രമിക്കുമ്പോള്‍ തന്നെ കാരുണ്യപ്രവര്‍ത്തന രംഗത്ത് നിസ്തുലമായ സംഭാവനയര്‍പ്പിക്കുന്നവരാണവര്‍. പല കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വരുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ഇത്തരം പ്രതിസന്ധി മനസ്സിലാക്കണമെന്നും വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രവാസികളെക്കുറിച്ചും വിശദമായി പഠിക്കാനുമാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഗള്‍ഫില്‍ നിയമസഭയുടെ കീഴിലെ പ്രവാസി കമ്മിറ്റിക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ആയതിനാല്‍ ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. പക്ഷെ ബദല്‍ മാര്‍ഗ്ഗം എന്താണെന്ന് കമ്മിറ്റി ചെയര്‍മാനും മറ്റ് അംഗങ്ങളും ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."