ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഖത്തറില്‍ സുരക്ഷിതര്‍
ദോഹ: ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഖത്തറില്‍ സുരക്ഷിതരാണെന്നും അവരോടുള്ള സമീപനത്തില്‍ യാതൊരു മാറ്റവും വേര്‍തിരിവുമുണ്ടാകില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദി.
ഉപരോധ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് നേരത്തെയെന്നപോലെ സ്‌കൂളുകളില്‍ പഠനം തുടരാം. അവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ചു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഉപരോധരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്കു ഇവിടെ സര്‍ക്കാര്‍ സ്വകാര്യസ്‌കൂളുകളില്‍ പ്രവേശനം നല്‍കിയിട്ടുണ്ട്. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു ഖത്തര്‍ യൂനിവേഴ്‌സിറ്റി, കമ്യൂണിറ്റി കോളജ് ഖത്തര്‍ എന്നിവയുടെ സഹകരണത്തോടെ പ്രവേശനം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.
മാനുഷിക, വിവര വിഞ്ജാനശേഷി കെട്ടിപ്പെടുക്കുന്നതിനാണ് പുതിയ അധ്യയനവര്‍ഷത്തില്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കാണ് പുതിയ പാഠ്യപദ്ധതിയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീംബിന്‍ ഹമദ് അല്‍താനി ജൂലൈ 21ന് രാജ്യത്തെ അഭിസംബോധന നടത്തിയ പ്രസംഗമാണ് പുതിയ അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്‍ഗണനകളുടെ കാതലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."