HOME
DETAILS

ഓര്‍മകള്‍ കൂടുകൂട്ടിയ വൈക്കം കായലോര വിശ്രമകേന്ദ്രത്തിന് പുതുജീവന്‍

  
backup
September 12 2017 | 05:09 AM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%b5%e0%b5%88

വൈക്കം: കായലോര വിശ്രമകേന്ദ്രം ആധുനിക നിലവാരത്തിലേക്ക് ഉയരുന്നു.
സംസ്ഥാനത്ത് നിലവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ വിശ്രമകേന്ദ്രങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഫസ്റ്റ് ഗ്രേഡ് റെസ്റ്റ് ഹൗസാക്കി വൈക്കത്തെ ടി.ബിയെ ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു.
ജില്ലാ ആസ്ഥാനങ്ങളിലുള്ള റെസ്റ്റ് ഹൗസുകള്‍ ടൂറിസവുമായി ബന്ധപ്പെടുത്തി വികസിപ്പിക്കുന്നതിനുവേണ്ടി പതിനായിരം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ പട്ടികയിലാണ് വൈക്കത്തെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വേമ്പനാട്ടുകായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന വിശ്രമകേന്ദ്രമായ റെസ്റ്റ് ഹൗസ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ആധുനിക രീതിയിലുള്ള കെട്ടിട നിര്‍മാണം പൂര്‍ത്തിയായി.
പുതിയ കെട്ടിടത്തില്‍ എട്ട് സ്യൂട്ടുകള്‍ ഉള്‍പ്പെടെ 11 മുറികളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ടി.ബി നവീകരിക്കുന്നതിനുവേണ്ടിയുളള സര്‍വേ നടപടികള്‍ പൂര്‍ത്തിയായികഴിഞ്ഞു. കേരളത്തിലെ ആദ്യകാല റെസ്റ്റ് ഹൗസുകളില്‍ ഒന്നായ വൈക്കം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന് ഏറെ ചരിത്രങ്ങള്‍ പറയാനുണ്ട്. പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ആതിഥ്യമരുളിയ ഇവിടം അധികൃതരുടെ അവഗണനയാല്‍ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയായിരുന്നു.
ഒരു കാലത്ത് സര്‍ക്കാര്‍ ടി.ബികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ കയ്യിലേക്ക് ടി.ബി പോയെങ്കിലും ശക്തമായ എതിര്‍പ്പുമൂലം പ്രവര്‍ത്തനം നടന്നില്ല.
ഈ സാഹചര്യത്തില്‍ വീണ്ടും സര്‍ക്കാര്‍ ഏറ്റെടുത്തു. എങ്കിലും പ്രവര്‍ത്തനം വൈകിയത് ഒട്ടേറെ സന്ദര്‍ശകര്‍ക്ക് ദുരിതം ഉയര്‍ത്തിയിരുന്നു.
എതാനും വര്‍ഷം മുന്‍പ് കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും കാര്യക്ഷമമല്ലാഞ്ഞതിനാല്‍ കെട്ടിടം പഴയ അവസ്ഥയില്‍ തന്നെയായിരുന്നു.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഈ റെസ്റ്റ് ഹൗസിന്റെ പ്രതാപകാലമായിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീനിലെ രുചികരമായ ഭക്ഷണവും കായല്‍മത്സ്യ വിഭവങ്ങളും മികച്ച രീതിയിലുള്ള സേവനവും ഉണ്ടായിരുന്നതിനാല്‍ നിരവധി ആളുകളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു.
ബ്രിട്ടിഷുകാര്‍ വെച്ചു പിടിപ്പിച്ച തണല്‍ മരം പടര്‍ന്ന് നില്‍ക്കുന്നതും കായലോരവും വൈക്കത്തെ റെസ്റ്റ്് ഹൗസിന്റെ മാത്രം പ്രത്യേകതകളാണ്.
ഈ മനോഹരതീരത്തിരുന്നാണ് ഇവിടുത്തെ നിത്യ സന്ദര്‍ശകനായിരുന്ന വയലാര്‍ രാമവര്‍മ തന്റെ അനശ്വര ചലച്ചിത്രഗാനങ്ങള്‍ പലതും എഴുതി തീര്‍ത്തതെന്നതും കൗതുകമുള്ള ചരിത്രം.
ഏറെ പ്രത്യേകതകളുള്ള ഈ വിശ്രമകേന്ദം നവീകരിച്ച് പഴയപ്രതാപത്തില്‍ എത്തിക്കാന്‍ ലക്ഷ്യം വെച്ചുള്ള നിര്‍മാണ ജോലികളാണ് ഇപ്പോള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്.
വൈക്കത്തിന്റെ വികസനക്കുതിപ്പില്‍ ആധുനിക നിലവാരത്തിലുള്ള കായലോര ബീച്ചിനോടൊപ്പം സംസ്ഥാനത്തെ ഉന്നതനിലവാരം പുലര്‍ത്തുന്ന നിലയിലേക്ക് റെസ്റ്റ് ഹൗസും ഉയരുമ്പോള്‍ വൈക്കത്തിന്റെ പെരുമ ഒരുപടികൂടി ഉയരും. ഇത് സര്‍ക്കാരിനും ഒരു മുതല്‍ക്കൂട്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago