ആന്റിപൈറസി സെല്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡ്: 16 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജ സിഡികള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 16 പേര്‍ അറസ്റ്റിലായി.
കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട വീഡിയോ കെയര്‍ ഷോപ്പുടമ ജലാലുദ്ദീന്‍, പുനലൂര്‍ ദേവൂസ് ഷോപ്പുടമ വിനോദ് കുമാര്‍, കൊട്ടാരക്കര പുലമണ്‍ സിറ്റി മൊബൈല്‍സ് ഷോപ്പുടമ സൈനുലാബ്ദ്ദീന്‍, തൃശൂര്‍ ജില്ലയില്‍ എരുമപ്പെട്ടി ഡ്രീംസ് മൊബൈല്‍ ഷോപ്പുടമകളായ അബ്ദുള്‍ റഹീം, രമേഷ്, ഏറനല്ലൂര്‍ കച്ചേരി എന്ന സ്ഥലത്ത് ദൂബായ് വീഡിയോ ഷോപ്പുടമ നൗഫല്‍, ചിറനല്ലൂര്‍ പട്ടിക്കര അമിഗോസ് ഷോപ്പുടമ നൗഫല്‍, ചാലക്കുടി സായ് ഡിജിറ്റല്‍ ഷോപ്പുടമ ശൈലേഷ്, എറണാകുളം ജില്ലയില്‍ മറൈന്‍ ഡ്രൈവ് പെന്റാ മേനക ടവറില്‍ പിലു മൊബൈല്‍സ് ഷോപ്പുടമ ബാബു, കൂത്താട്ടുകുളം ടൗണ്‍ ലോട്ടസ് ഇലക്‌ട്രോണിക്‌സ് ഷോപ്പുടമ വിനോദ്, ആലപ്പുഴ ജില്ലയില്‍ അമ്പനാകുളങ്ങരയില്‍ റിഥം ഷോപ്പുടമ ഹാരിസ്, നൂറനാട് ചാരുംമൂട് രാഗം സി.ഡി സെന്റര്‍ ഷോപ്പുടമ രാകേഷ്, കോട്ടയം ജില്ലയില്‍ കോട്ടയം കളരിക്കല്‍ റോഡ് സൈഡില്‍ കച്ചവടം നടത്തിവന്ന അനീഷ്‌കുമാര്‍, പാലക്കാട് ജില്ലയില്‍ പുതുനഗരം സ്റ്റാര്‍ മൊബൈല്‍സ് ഷോപ്പുടമ സക്കീര്‍ ഹുസൈന്‍, ചിറ്റൂര്‍ അണിക്കോട് കല്‍പ്പക മൊബൈല്‍സ് ഷോപ്പുടമ ബിനീഷ്, നെന്മാറ സന മൊബൈല്‍സ് ഷോപ്പുടമ അന്‍ഷാദ്, കൊല്ലംകോട് അപ്പൂസ് മൊബൈല്‍സ് ഷോപ്പുടമ ഷമീര്‍ അലി, പ്രിയദര്‍ശന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവയില്‍ മിക്ക മൊബൈല്‍ കടകളും പ്രധാന സ്‌കൂളുകളുടെ പരിസരത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഇവരില്‍ നിന്നും പകര്‍പ്പവകാശമില്ലാത്ത പുതിയ മലയാള സിനിമകളുടെയും അശ്ലീല വീഡിയോകളുടെയും ശേഖരവും ഇവ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങളും പൊലിസ് കണ്ടെടുത്തു.
ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ പൊലിസ് സൂപ്രണ്ട് ബി.കെ പ്രശാന്തനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി എം. ഇക്ബാല്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പി.എസ് രാകേഷ്, ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിംസ്റ്റല്‍, രതീഷ്, രൂപേഷ് കുമാര്‍.ജെ.ആര്‍, സുരേന്ദ്രന്‍ ആചാരി, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സ്റ്റെര്‍ലിന്‍ രാജ്, സന്ദീപ്, അദിന്‍ അശോക്, സുബീഷ്, സ്റ്റാന്‍ലി ജോണ്‍, ആദര്‍ശ് എന്നിവരും വിവിധ ലോക്കല്‍ പൊലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒമാരും പൊലിസുദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
ബുക്ക് പൈറസി, മ്യൂസിക് പൈറസി തുടങ്ങിയവ ചെയ്യുന്ന ലോബികളെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകള്‍ തുടരുമെന്നും എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."