'വരൂ ഈ തെരുവിലെ രക്തം കാണൂ' നാടകം ശ്രദ്ധേയമായി
തിരുവനന്തപുരം: മാനവികതയുടെ വിശാല സന്ദേശങ്ങളുമായി മനുഷ്യരക്തത്തില്‍ മതവും ജാതിയും ചികയുന്നവരെ രൂക്ഷമായി വിമര്‍ശിച്ച തെരുവുനാടകം ശ്രദ്ധേയമായി. ഗൗരീ ലങ്കേഷിന്റെ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എ.ഐ.ഡി.വൈ.ഒ, എ.ഐ.എം.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയ്ക്ക് മുന്നോടിയായാണ് 'വരൂ ഈ തെരുവിലെ രക്തം കാണൂ' എന്ന തെരുവുനാടകം അരങ്ങേറിയത്.
പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടയാളുടെ വിധി ഭര്‍ത്താവിനെ തിരഞ്ഞിറങ്ങുന്ന രംഗത്തോടെയാണ് നാടകം തുടങ്ങുന്നത്. ഇ.വി പ്രകാശ് രചനയും സി. ഹണി സംവിധാനവും നിര്‍വഹിച്ച നാടകം എ.ഐ.ഡി.വൈ.ഒ നാടക സംഘമാണ് അവതരിപ്പിച്ചത്.
തുടര്‍ന്ന് നടന്ന ധര്‍ണ എസ്.യു.സി.ഐ സംസ്ഥാന സമിതി അംഗം പി.എസ് ബാബു ഉദ്ഘാടനം ചെയ്തു. വ്യക്തികളെ കൊന്നെന്നു കരുതി ആശയങ്ങളെ ഇല്ലാതാക്കാമെന്നു കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര്യ എഴുത്തുകാര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്കെതിരേ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ജനാധിപത്യ കൂട്ടായ്മകള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ഷൈല കെ. ജോണ്‍, എസ്. രാധാമണി, ടി.പി പ്രശാന്തകുമാര്‍, കെ.ജെ ഷീല, എം. പ്രതീപന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."