HOME
DETAILS

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം: 64.85 കോടി അനുവദിച്ചു

  
backup
September 14 2017 | 01:09 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-3


തിരുവനന്തപുരം: അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിനായി 64.85 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു.
അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 7,000 രൂപയുമായി വര്‍ധിപ്പിച്ചപ്പോള്‍ തുകയുടെ 50 ശതമാനം സാമൂഹ്യനീതി വകുപ്പും 50 ശതമാനം തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നുമാണ് തീരുമാനിച്ചിരുന്നത്.
അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 4,400 രൂപയുടേയും അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് 2900 രൂപയുടേയും വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഈ വര്‍ധനവ് പ്രകാരം ഈ രണ്ടു വിഭാഗങ്ങള്‍ക്കുമായി 283.64 കോടി രൂപ നല്‍കേണ്ടിവരും. എന്നാല്‍ പൂരക പോഷകാഹാര വിതരണത്തിന് പുറമെ 50 ശതമാനം കൂടി തുക പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വഹിക്കാന്‍ സാധിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2017-18 വര്‍ഷം മുതല്‍ സര്‍ക്കാര്‍ തന്നെ അധികം തുക വഹിക്കാന്‍ തീരുമാനിക്കുകയും ഇതിനാവശ്യമായ അധികതുകയായ 64.85 കോടി രൂപ അനുവദിക്കാന്‍ ധനകാര്യ വകുപ്പിനോട് മന്ത്രി കെ.കെ ശൈലജ ആവശ്യപ്പെടുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് നിലവിലുള്ള 359 കോടി രൂപയ്ക്ക് പുറമെ 64.85 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്.
ഇതോടെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഓണറേറിയം നല്‍കുന്നില്ലെന്ന അങ്കണവാടി ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള പരാതിക്ക് ശാശ്വത പരിഹാരമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago