HOME
DETAILS

വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു; മരുമകളുടെ സുഹൃത്ത് അറസ്റ്റില്‍

  
backup
September 14 2017 | 01:09 AM

%e0%b4%b5%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d


പാലക്കാട്: തോലനൂര്‍ പൂളയ്ക്കല്‍ പറമ്പില്‍ വൃദ്ധദമ്പതികള്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകളുടെ സുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദനാണ് പിടിയിലായത്. തോലനൂര്‍ കുന്നിന്മേല്‍ വീട്ടില്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്.
സൈന്യത്തില്‍ ജോലിചെയ്യുന്ന, സ്വാമിനാഥന്റെ മകന്റെ ഭാര്യയായ ഷീജയെ കൈയും കാലും വായും മൂടിക്കെട്ടിയ നിലയില്‍ വീടിനു പിന്നില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറു മണിയോടെ അയല്‍വാസിയായ രാജലക്ഷ്മി പാല്‍ നല്‍കുന്നതിനായി വീട്ടിലെത്തിയപ്പോള്‍ പതിവു സ്ഥലത്ത് പാത്രം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്ത് ഷീജയെ കെട്ടിയിട്ട നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് വൃദ്ധ ദമ്പതികളെ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്റെ വീട്ടില്‍ അറിയിച്ചു.
തുടര്‍ന്ന് നാട്ടുകാരും ഓടിയെത്തി. വീടിനകത്തെ ഹാളില്‍ സ്വാമിനാഥന്‍ കുത്തേറ്റ് മരിച്ച നിലയിലും, സമീപത്തെ മുറിയില്‍ പ്രേമകുമാരി തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലും കാണുകയായിരുന്നു. പിന്നീട് ഷീജയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പിടിയിലായ സദാനന്ദനും ഷീജയും തമ്മില്‍ അടുപ്പമുള്ളതായി പൊലിസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലിസ് അറിയിച്ചു.
അതിനിടെ ഓഗസ്റ്റ് 31 ന് പ്രേമകുമാരി ചികിത്സാര്‍ഥം ആശുപത്രിയിലായിരുന്ന സമയത്ത് സ്വാമിനാഥനെ വൈദ്യുതി ഷോക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതേക്കുറിച്ച് കോട്ടായി പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലായെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിനുള്ളിലെ സാധന സാമഗ്രികളെല്ലാം വലിച്ചു വാരിയിട്ടിരുന്നു. പ്രേമകുമാരിയുടെ കഴുത്തിലുണ്ടായിരുന്ന മാലയൊഴികെ മറ്റൊന്നും നഷ്ടപ്പെട്ടിരുന്നില്ല. പിന്‍ഭാഗത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു.
മുന്‍പ് നടന്ന വധശ്രമത്തെ തുടര്‍ന്ന് സമീപത്തായി താമസിച്ചിരുന്ന മരുമകള്‍ ഷീജ വൃദ്ധമാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രേമകുമാരിയുടെ സഹോദര പുത്രി കൂടിയാണ് ഷീജ. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത്കുമാര്‍, പാലക്കാട് എസ്.പിയുടെ ചുമതലയുള്ള മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ഡിവൈ.എസ്.പിമാരായ.ശശികുമാര്‍ (ആലത്തൂര്‍) ,കെ.എം.സെയ്താലി (ഷൊര്‍ണ്ണൂര്‍), എ.ഡി.എം.വിജയന്‍, സി.ഐമാരായ കെ.എ. എലിസബത്ത് (ആലത്തൂര്‍), സിദ്ദീഖ് (കുഴല്‍മന്ദം), സുനില്‍ കുമാര്‍ (വടക്കഞ്ചേരി) എന്നിവര്‍ സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും വീട്ടില്‍ പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാലു മണിയോടെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം

Kerala
  •  6 days ago
No Image

മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

Kerala
  •  6 days ago
No Image

കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി

Kerala
  •  6 days ago
No Image

ജ്യോതിഷവും വേദവും ഉണ്ട്, ഇസ്‌ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ

Kerala
  •  6 days ago
No Image

യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..

National
  •  6 days ago
No Image

ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം

Kerala
  •  6 days ago
No Image

പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്

Cricket
  •  7 days ago
No Image

അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ

Cricket
  •  7 days ago