HOME
DETAILS

കോല്ലം കോര്‍പ്പറേഷന്റെ ഓണാഘോഷ സമാപനം: സാംസ്‌കാരിക ഘോഷയാത്ര ഇന്ന്

  
backup
September 14 2017 | 07:09 AM

%e0%b4%95%e0%b5%8b%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%93


കൊല്ലം: കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിനു സമാപനംകുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്ര ഇന്ന് നഗരത്തില്‍ നടക്കും.
കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഘോഷയാത്ര ഇക്കുറി കൂടുതല്‍ മികവാര്‍ന്നതും കുറ്റമറ്റതും ആക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത തൊഴില്‍ മേഖലകള്‍, ചരിത്രം തുടങ്ങി നാടിന്റെ തനിമയും സമ്പത്തും നിറഞ്ഞു നില്‍ക്കുന്നതായിരിക്കും ഘോഷയാത്ര.
നഗരത്തെ വിസ്മയത്തിലാക്കി വൈകിട്ട് മൂന്നിനു നടക്കുന്ന ഘോഷയാത്രയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ക്ലബുകള്‍, വ്യാപാരിവ്യവസായി സംഘടനകള്‍, കുടുംബശ്രീ, ക്യു.എ.സി, റസിഡന്‍സ് അസോസിയേഷനുകള്‍ പങ്കാളികളാകും.
കേരളത്തിന്റെ തനത് കലകളായ കഥകളി, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിര വേഷക്കാരും ഘോഷയാത്രയിലുണ്ടാകും. കൂടാതെ തൃശൂര്‍ പുലികളി, കരടികളി, കുമ്മാട്ടിക്കളി, കണ്ണൂരില്‍ നിന്നുള്ള തെയ്യം, പൂക്കാവടി, അമ്പലപ്പുഴ വേലകളി, കളരിപ്പയറ്റ്, കൊല്ലത്തിന്റെ തൊഴിലും ചരിത്രവും, സാംസ്‌ക്കാരികവും വിഷയങ്ങളാകുന്ന നിശ്ചലദൃശ്യങ്ങള്‍, പഞ്ചാരിമേളം, ശിങ്കാരിമേളം, ബുള്ളറ്റ് റാലി, റോളര്‍ സ്‌കേറ്റിങ് തുടങ്ങിയവ ഘോഷയാത്രയെ വര്‍ണാഭമാക്കും.
ഓരോ ഡിവിഷനില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരും കലാസാസംകാരിക പ്രവര്‍ത്തകരും സന്നധ സംഘടന കളും അണിനിരക്കുന്ന കലാപ്രകടനകളും ഉണ്ടാകും.
ഏറ്റവും മികച്ച നിശ്ചലദൃശ്യത്തിനും വേഷത്തിനും ഡിപ്പാര്‍ട്ടുമെന്റുകള്‍, കോര്‍പറേഷന്‍ ഡിവിഷനുകള്‍, സ്‌കൂള്‍, കോളജ്, ആശുപത്രി, കുടുംബശ്രീ, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഒന്നും രണ്ടും സമ്മാന ങ്ങള്‍ നല്‍കും.
ഘോഷയാത്ര കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങി റെയ്ല്‍വെ സ്റ്റേഷന്‍, ചിന്നക്കട, താലൂക്ക്, കച്ചേരിയില്‍ തിരിഞ്ഞു ചിന്നക്കട പുള്ളിക്കട വഴി ആശ്രമം മൈതാനിയില്‍ എത്തിച്ചേരും.
കഴിഞ്ഞ തവണ ഘോഷയാത്ര കൊല്ലം നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.
ഇത്തവണ അത് ഒഴിവാക്കുന്നതിനുള്ള പരമാവധി ശ്രമങ്ങളും സംഘാടകര്‍ നടത്തിയിട്ടുണ്ട്. ഘോഷയാത്രയുടെ റൂട്ടും ഇതിന് അനുസരിച്ച് ഇത്തവണ പുനക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago