HOME
DETAILS

വളപട്ടണം ബാങ്ക് തട്ടിപ്പ്; ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍

  
backup
September 15 2017 | 00:09 AM

%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%82-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d-2

കണ്ണൂര്‍: സഹകരണ ബാങ്കില്‍ നിന്ന് കോടികളുടെ ധനാപഹരണം നടത്തി വിദേശത്തേക്ക് മുങ്ങിയ ബ്രാഞ്ച് മാനേജരെ ഇന്റര്‍പോളിന്റെ സഹായത്തോടെ കണ്ണൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പാറക്കണ്ടിയിലെ ജംസ് ഹൗസില്‍ കെ.പി.മുഹമ്മദ് ജസീലിനെയാണ് ഡിവൈ.എസ്. പി പി.പി.സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.
2010-2013 കാലയളവില്‍ വളപട്ടണം സഹകരണ ബാങ്കിന്റെ മന്ന ബ്രാഞ്ച് മാനേജറായിരിക്കെ മൂന്നരക്കോടി രൂപയോളം വിലവരുന്ന സ്വര്‍ണം ബാങ്കില്‍ നിന്ന് കവര്‍ന്ന പരാതിയിലാണ് അറസ്റ്റ്. ബാങ്ക് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അറിവോടെയായിരുന്നു തട്ടിപ്പെന്നു പൊലിസ് പറഞ്ഞു. സഹകരണവകുപ്പ് ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്വര്‍ണത്തിനു പുറമെ വ്യാജ എഫ്.ഡി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് 25 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. തട്ടിപ്പ് നടത്തിയ സ്വര്‍ണം കണ്ണൂരിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയ ജസീല്‍ ഈ പണം കൊണ്ട് ബാങ്കോക്കില്‍ സൗന്ദര്യവര്‍ധക ബിസിനസ് നടത്തിവരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഈ മാസം അഞ്ചിന് ജസീലിനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യുകയും അവിടെ ജയിലില്‍ പാര്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് 11നു രാത്രി 10 മണിയോടെ ബാങ്കോക്കില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. രാത്രി 12 മണിയോടെ ഇയാളെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ചോദ്യംചെയ്തു. തുടര്‍ന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിക്കുകയായിരുന്നു. ബാങ്കോക്കില്‍ അഭയം നല്‍കിയ ആളില്‍ നിന്ന് 78 ലക്ഷം രൂപ ജസീല്‍ കൈക്കലാക്കിയതായും പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago