മുസ്‌ലിം യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു
മണ്ണാര്‍ക്കാട്: കോങ്ങാട് നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന പാലക്കാട് - കോഴിക്കോട് ദേശീയപാത 213 മണ്ഡലത്തിലെ യാത്ര ദുരിതത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അഞ്ചിന് കൊറ്റിയോട് ജങ്ഷനില്‍ ദേശീയപാത ഉപരോധിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രിക്കും കേരളാ പൊതുമരാമത്ത് മന്ത്രിക്കും നാഷണല്‍ ഹൈവേ അതോറിറ്റിക്കും മണ്ഡലം കമ്മിറ്റി നിവേദനം കൊടുക്കും. രണ്ടാഴ്ച്ചക്കകം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. സമരക്കാരെ മണ്ണാര്‍ക്കാട് എസ്.ഐ ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് നീക്കി.
റിയാസ് നാലകത്ത് അധ്യക്ഷനായി. എ.എം അലിഅസ്ഗര്‍ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞുമുഹമ്മദ്, പി.കെ മുസ്ഥഫ, യുസുഫ് കല്ലടി, അബ്ബാസ്, മുഹമ്മദാലി , സി.ടി അലി, അബ്ബാസ് മേലേതില്‍ സംസാരിച്ചു. നജീബ് തങ്ങള്‍, ശാക്കിര്‍, ഹക്കീം, വസീം മാലിക്, മുസ്ഥഫ്, ഹുസൈന്‍, സമദ്, പി.എം ശഫീര്‍, മുഹമ്മദാലി, നസീബ്, ഇര്‍ഷാദ്, നൗഷാദ്, മുനീര്‍, ആബിദ് , ഇബ്രാഹിം, പി.പി മുസ്തഫ, ഫവാസ്, സുനീര്‍, നൗഫല്‍ സൈനുല്‍ ആബിദ് തങ്ങല്‍, സഹല്‍ നേതൃത്വം നല്‍കി. അഷറഫ് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."