എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിക്കാം
തിരുവനന്തപുരം: എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സീനിയോറിറ്റി പുന:സ്ഥാപിക്കാന്‍ അവസരം. ഇവിടെ പേര് രജിസ്റ്റര്‍ ചെയ്ത 1997 ജനുവരി ഒന്നു മുതല്‍ 2017 ജൂലൈ 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും, സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ ജോലി ലഭിച്ച് പിരിഞ്ഞതിനുശേഷം യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കുമാണ് അവസരം.
ആരോഗ്യ കാരണത്താലും, ഉപരി പഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് ജോലി പൂര്‍ത്തിയാക്കാനാവാതെ വിടുതല്‍ ചെയ്ത് രാജി വച്ചവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവരുടെ അസല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ശിക്ഷണ നടപടിയുടെ ഭാഗമായോ, ലഭിച്ച ജോലിയില്‍ മനപൂര്‍വം ഹാജരാകാതിരുന്നതിന്റെ പേരിലോ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കില്ല.
സീനിയോറിറ്റി പുനസ്ഥാപിക്കാന്‍ അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി ന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി പ്രത്യേക പുതുക്കല്‍ നടത്താം. സെപ്തംബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള പ്രവൃത്തി ദിവസം രജിസ്‌ട്രേഷന്‍ കാര്‍ഡും എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടോ ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിച്ച് പുതുക്കല്‍ നടത്താം. ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനസ്ഥാപിക്കപ്പെട്ടവര്‍ക്ക് രജിസ്‌ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്തെ തൊഴില്‍ രഹിത വേതനത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. എറണാകുളം മേഖല പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ഈ ഓഫീസില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണം. ഒക്ടോബര്‍ 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."