HOME
DETAILS

തെയ്യം കലാകാരന്റെ വീട് അക്രമിച്ച സംഭവം; പൊലിസിനെതിരേ സി.പി.എമ്മു രംഗത്ത്

  
backup
September 16 2017 | 07:09 AM

%e0%b4%a4%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%b2%e0%b4%be%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%85


നാദാപുരം: തെയ്യം കലാകാരന്റെ വീട് ബി.ജെ.പി ക്കാര്‍ ആക്രമിച്ച സംഭവത്തില്‍ പൊലിസിനെതിരേ സി .പി.എം. വടക്കേ മലബാറിലെ പ്രമുഖ തൈയ്യം കലാകാരന്‍ തൂണേരിയിലെ മഠത്തില്‍ കൊയിലോത്ത് ഫല്‍ഗുണന്റെ വീടിനു നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമ കേസ് അട്ടിമറിക്കാനുള്ള പൊലിസ് നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെ ട്ടാണ് സി.പി.എം രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഇയാളുടെ വീട് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. പട്ടികജാതി വിഭാഗക്കാരന്‍ കൂടിയായ തെയ്യം കലാകാരന്റെ വീട് ആക്രമിച്ച കേസില്‍ പ്രതിയെ പൊ ലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം വിട്ടയക്കുകയായിരുന്നു. ഇതിനെതിരേ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തെത്തി. പൊലിസ് ആര്‍. എസ്.എസിന്റെ സംരക്ഷകരാകരുതെന്ന് സി.പി.എം നാദാപുരം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ വെല്ലൂര്‍ താഴകുനി ശ്യാമിനെയാണ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചത്. ഡി.വൈ.എഫ്.ഐ, സി.പി.എം പതാകകള്‍ നശിപ്പിച്ചതായും ഡി.വൈ.എഫ്.ഐ തൂണേരി മേഖലാ കമ്മിറ്റി അംഗം നിഖില്‍ ലാലിനെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയതായും സി.പി.എം ആരോപിച്ചു.
ഫല്‍ഗുണനെ പട്ടികജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും വീട്ടമ്മയായ പുഷ്പയെയും മകന്‍ വിഷ്ണുവിനെയും മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടും പൊലിസ് ജാഗ്രതയോടെ കേസ് അന്വേഷിക്കാനോ മൊഴി രേഖപ്പെടുത്താനോ തയാറായിട്ടില്ല. പ്രതികളെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനാണ് പൊലിസ് ശ്രമിക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കാനുള്ള പൊലിസ് നീക്കം നാടിന്റെ സമാധാനം തകര്‍ക്കും. തുടങ്ങിയ ആരോപണവുമായാണ് സി.പി.എം രംഗത്തെത്തിയത്.
അക്രമികളെ രക്ഷപ്പെടുത്തുകയും നിരപരാധികളെ പീഡിപ്പിക്കാനുമുള്ള നിലപാട് സംഘര്‍ഷം വര്‍ധിപ്പിക്കും. വീടാക്രമണ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഏരിയാ സെക്രട്ടറി പി.പി ചാത്തു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇതിന് തൊട്ട് മുന്‍പുള്ള ഓണനാളില്‍ പെരുവങ്കര വെച്ച് ഓണപ്പൊട്ടന്റെ തെയ്യം കെട്ടിയ സജേഷ് എന്ന തെയ്യം കലാകാരനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലും പ്രതികളെ പൊലിസ് സംരക്ഷിക്കുന്നതായി ആരോപിച്ച് സി.പി.എം ഉള്‍പ്പെടെ യുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധമായ കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago