ഉത്തരമലബാര്‍ ജലോത്സവം: ചിത്രം തെളിഞ്ഞു
ചെറുവത്തൂര്‍: ഗാന്ധിജയന്തി ദിനത്തില്‍ തേജസ്വിനിയില്‍ നടക്കുന്ന ഉത്തര മലബാര്‍ ജലോത്സവത്തിന്റെ മത്സരചിത്രം തെളിഞ്ഞു. പുരുഷവിഭാഗത്തില്‍ 15 ടീമുകളും വനിതാവിഭാഗത്തില്‍ ഒന്‍പതു ടീമുകളും മത്സരത്തിനിറങ്ങും.
മത്സരനടത്തിപ്പുമായി ബന്ധപ്പെട്ട് ടീമുകളുടെ യോഗം ഇന്നലെ ചേര്‍ന്നു. സമയക്രമം കൃത്യമായി പാലിക്കുക, മത്സരങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ കൃത്യമായ മത്സരനിയമാവലി ടീമുകള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. മനഃപൂര്‍വം മറ്റൊരു ടീമിന്റെ മുന്നേറ്റത്തെ തടസപ്പെടുത്തിയാല്‍ ടീമുകള്‍ക്ക് അയോഗ്യത കല്‍പ്പിക്കും.
ഒരു മണിക്കു റിപ്പോര്‍ട്ട് ചെയ്യാത്ത ടീമുകള്‍ക്കും അവസരവും സമാശ്വാസ തുകയും നഷ്ടമാകും. ആക്ഷേപമുണ്ടെങ്കില്‍ ടീം മാനേജര്‍ ബന്ധപ്പെട്ടവര്‍ക്കു പരാതിയും നല്‍കണം. ഇതിനായി രണ്ടായിരം രൂപയും നല്‍കണം. പരാതിയില്‍ കഴമ്പില്ലെങ്കില്‍ കെട്ടിവച്ച തുക നഷ്ടമാവും.
മത്സരങ്ങള്‍ കുറ്റമറ്റതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നിയമാവലി മുഴുവന്‍ ക്ലബ് പ്രവര്‍ത്തകരും അംഗീകരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷനായി.
ജോണ്‍സര്‍ സേവ്യര്‍ നിയമാവലി വിശദീകരിച്ചു. എം ടി പി സെയ്ഫുദീന്‍, ടി വി കൃഷ്ണന്, എം.പി പത്മനാഭന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."