ലൈഫ് പദ്ധതിയില്‍ ക്രമക്കേടെന്ന്; ആലിപ്പറമ്പില്‍ സി.പി.എം പ്രക്ഷോഭത്തിലേക്ക്
ആലിപ്പറമ്പ്: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവനിര്‍മാണ പദ്ധതിയായ ലൈഫിലേക്ക് ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തതില്‍ ആലിപ്പറമ്പ് പഞ്ചായത്തില്‍ വ്യാപക ക്രമക്കേടെന്നാരോപിച്ച് സി.പി.എം പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഗുണഭോക്താക്കളെ നിശ്ചയിച്ചയിക്കുകയായിരുന്നെന്നും അനര്‍ഹര്‍ ഏറെയുണ്ടെന്നുമാണ് പരാതി. സംഭവത്തില്‍ സി.പി.എം ആനമങ്ങാട്, ആലിപ്പറമ്പ് ലോക്കല്‍ കമ്മിറ്റികള്‍ പ്രതിഷേധിച്ചു.
എന്‍.പി മോഹനന് അധ്യക്ഷനായി. ഇ.വി ശങ്കരനാരായണന്, സി.പി വിജയന്, കെ.മുരളീധരന്, കെ.സൈതലവി, കെ.ചന്ദ്രന് സംസാരിച്ചു. ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി, കലക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതിയും നല്കി.
അതേസമയം അര്‍ഹരെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് സിനി ടീച്ചര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."