HOME
DETAILS
MAL
ചൈനയിലെ കല്‍ക്കരി പ്ലാന്റില്‍ സ്‌ഫോടനം: 21 പേര്‍ കൊല്ലപ്പെട്ടു
backup
August 12 2016 | 08:08 AM
ബെയ്ജിങ്: ചൈനയിലെ ഡാംഗ്‌യാംഗിലെ കല്‍ക്കരി പവര്‍ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഹൂബീ പ്രവിശ്യയിലാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കിഴക്കന്‍ ചൈനയിലെ പ്ലാന്റില്‍ കെമിക്കല്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഈ വര്‍ഷമാദ്യം 130 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തിയാന്‍ജിന്‍ സ്‌ഫോടനത്തില്‍ 173 പേര്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പിറ്റേ ദിവസമാണ് ഈ അപകടം. അപകടകാരണത്തെ കുറിച്ച് പ്രദേശിക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."