HOME
DETAILS
MAL
ഷവോമിയുടെ MI MIX 2
backup
September 18 2017 | 07:09 AM
പ്രമുഖ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ മോഡലാണ് MI MIX 2. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ എക്സിന്റെ പല ഫീച്ചറുകളും കടമെടുത്ത് സ്വന്തം ഫോണില്‍ അവതരിപ്പിക്കാനാണ് ഷവോമിയുടെ ശ്രമം. ഒരു പടി കൂടി കടന്ന് ഐഫോണിനേക്കാള്‍ മുന്‍പന്തിയില്‍ എത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതിനാല്‍ തന്നെ ഐഫോണിലുള്ളതിനേക്കാള് ഫീച്ചര്‍ ഇതിലുണ്ടാകും.
MI MIX നു ശേഷമാണ് MI MIX 2 പുറത്തിറക്കുന്നത്. 5.99 ഇഞ്ച് ബെസല്‍ ലെസ്സ് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസര്‍,ആന്‍്ഡ്രോയിഡ് ന്യൂഗ 7.1 ഒ.എസ്,3400 എം.എ.എച്ച് ബാറ്ററി,12 എം.പി ക്യാമറ,ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് പ്രത്യേകതകള്‍. ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."