HOME
DETAILS

കര്‍ണാടക മുന്‍മന്ത്രി ഖമറുല്‍ ഇസ്‌ലാം അന്തരിച്ചു

  
backup
September 18, 2017 | 11:55 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%96%e0%b4%ae

ബംഗളൂരു: കര്‍ണാടക മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഖമറുല്‍ ഇസ്്‌ലാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ നാരായണ ഹൃദയാലയയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അന്തരിച്ചത്. 69 വയസായിരുന്നു. എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം പാര്‍ലമെന്റ് അംഗവുമായിരുന്നു. 1999 മുതല്‍ 2004 വരെ എസ്.എം കൃഷ്ണ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ 2013 മെയ് മുതല്‍ 2016 ജൂണ്‍ വരെ മുനിസിപ്പല്‍- പബ്ലിക് എന്റര്‍പ്രൈസസ്, ന്യൂനപക്ഷ വികസനം-വഖ്ഫ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹം പുറത്തായത്. നിലവില്‍ കര്‍ണാടക നിയമ സഭാംഗമാണ്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിദാനം ചെയ്തിരുന്നത്.
ആറുതവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.സി സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് കേരളത്തിന്റെകൂടി ചുമതലയുണ്ടായിരുന്നു.
1978ല്‍ മുസ്‌ലിം ലീഗിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. കര്‍ണാടകയില്‍ മുസ്‌ലിം ലീഗിന് മേല്‍വിലാസമുണ്ടാക്കിയ നേതാവായിരുന്നു അദ്ദേഹം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുക്കാനായി ജന്‍മദേശമായ ഗുല്‍ബര്‍ഗയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ അദ്ദേഹം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിലൂടെയാണ് മുസ്‌ലിം ലീഗുമായി ബന്ധപ്പെടുന്നത്. സേട്ടു സാഹിബിനൊപ്പം കര്‍ണാടകയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
1970 കളില്‍ ഗുണ്ടു റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയില്‍ എത്താത്തതിനെ തുടര്‍ന്ന് ലീഗ് സ്ഥാനാര്‍ഥിയായി ഗുല്‍ബര്‍ഗയില്‍ മല്‍സരിച്ചു ജയിച്ചു .പിന്നീട് രണ്ടു തവണ ലീഗ് പ്രതിനിധിയായി നിയമസഭയിലെത്തി. ബാബരി ധ്വംസനത്തോടനുബന്ധിച്ച രാഷ്ട്രീയ കാലാവസ്ഥയില്‍ സേട്ടു സാഹിബിനൊപ്പം ഐ.എന്‍.എല്‍ പ്രതിനിധിയായും അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 1996ല്‍ ജനതാ ദളിലൂടെ ലോക് സഭാംഗമായും കോണ്‍ഗ്രസിലൂടെ സംസ്ഥാന മന്ത്രിസഭയില്‍ അംഗവുമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  2 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  2 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  2 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  2 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  2 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  2 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  2 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  2 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago