HOME
DETAILS

ഉപരോധം തുടങ്ങിയ ശേഷവും യു.എ.ഇയില്‍ നിന്നടക്കം കമ്പനികള്‍ ഖത്തറിലേക്ക്

  
backup
September 19, 2017 | 6:09 AM

%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af


ദോഹ: ഖത്തറിന്നെതിരേ സഊദി സഖ്യ രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം യു എ ഇ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി ഖത്തര്‍ ചേംബര്‍ ആന്‍ഡ് ഇന്‍ഡസ്ട്രി അധികൃതര്‍ വെളിപ്പെടുത്തി. പുതുതായി നിരവധി കമ്പനികള്‍ ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ യു.എ.ഇയില്‍ നിന്നുള്ള കമ്പനികളും ഉള്‍പ്പെടും. പല കമ്പനികളും ഖത്തറിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നുവെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലേഹ് ഹമദ് അല്‍ശര്‍ഖി പറഞ്ഞു. ഉപരോധം തുടരുമ്പോളും വിദേശനിക്ഷേപകരും വ്യാപാര വാണിജ്യകമ്പനികളും ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യപ്പെടുകയാണ്.

രാജ്യത്തെ വ്യവസായ വാണിജ്യസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് വിദേശകമ്പനികള്‍ മുന്നോട്ടുവരുന്നു. ഖത്തര്‍ സമ്പദ്ഘടനയില്‍ വിദേശനിക്ഷേപകര്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഖത്തര്‍ ചേംബര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. നിര്‍മാണ വ്യവസായം, ഭക്ഷ്യം, ഫുഡ് പ്രൊസസിങ്, മരുന്ന്, ആരോഗ്യപരിചരണ സേവനങ്ങള്‍, ലീഗല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, ഐടി, ഐടി കേന്ദ്രീകൃത വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലായി 250ലധികം കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി.

പുതിയതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികളില്‍ നൂറിലധികം എണ്ണം യു എ ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നതണ്. ദുബൈയിലെ ജബല്‍അലി സ്വതന്ത്രസോണില്‍ നിന്നും പ്രവര്‍ത്തനം ഇവ ഖത്തറിലേക്കു മാറ്റുകയായിരുന്നുവെന്ന് സാലേഹ് ഹമദ് അല്‍ശര്‍ഖി പ്രാദേശിക പത്രത്തിന് നല്‍ികിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആ അര്‍ത്ഥത്തില്‍ ഉപരോധത്തെ ഒരു അനുഗ്രമായി കാണുകയാണെന്നും ഖത്തര്‍ ചേംബര്‍ പ്രതികരിച്ചു. അതേസമയം ഉപരോധരാജ്യങ്ങള്‍ക്ക് കടുത്ത നഷ്ടമാണ് ഇതുകൊണ്ടുണ്ടാകുന്നത്. വ്യവസായ അവസരങ്ങളും സാധ്യതകളും മാര്‍ക്കറ്റ് ഷെയറും അവര്‍ക്ക് നഷ്ടപ്പെടുകയാണ്. നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള അവരുടെ സമ്പദ്ഘടനയുടെ പ്രതിച്ഛായയെതന്നെ ഉപരോധം ബാധിച്ചിട്ടുണ്ടെന്ന് അല്‍ശര്‍ഖി ചൂണ്ടിക്കാട്ടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  5 days ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  5 days ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  5 days ago
No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  5 days ago
No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  5 days ago
No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  5 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  5 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  5 days ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  5 days ago