HOME
DETAILS

താളംതെറ്റി ജനജീവിതം പെരുമഴയില്‍ വ്യാപക കൃഷി നാശം

  
backup
September 19, 2017 | 6:30 AM

%e0%b4%a4%e0%b4%be%e0%b4%b3%e0%b4%82%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b5%86%e0%b4%b0


കാസര്‍കോട്: ജില്ലയില്‍ തുടരുന്ന കനത്തമഴയില്‍ ജനജീവിതം താളംതെറ്റി. നെല്‍വയലുകള്‍ പൂര്‍ണമായും വെള്ളത്തിലായി. സംസ്ഥാനത്താകെ പെയ്യുന്ന കനത്തമഴയില്‍ ജില്ലയിലേക്കു വരുന്ന ട്രെയിനുകള്‍ മുഴുവന്‍ വൈകിയോടി. സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു.
രണ്ടു ദിവസമായി തുടരുന്ന കനത്തമഴയില്‍ ഗ്രാമീണ മേഖലകളിലെ റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. ഇതോടെ ഈ മേഖലകളിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു.
കനത്തമഴയായതിനാല്‍ മിക്കയാളുകളും അവധിയെടുത്തതോടെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറഞ്ഞു. മംഗളൂരുവിലേക്കുള്ള എല്ലാ ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. ഇതോടെ ട്രെയിന്‍ യാത്രക്കാര്‍ പെരുവഴിയിലായി. രാവിലെ മംഗളൂരുവിലേക്കുള്ള മാവേലി എക്‌സ്പ്രസ് നാലര മണിക്കൂര്‍ വൈകിയാണ് ഓടിയത്. മലബാര്‍ എക്‌സ്പ്രസും തിരുവനന്തപുരം എക്‌സ്പ്രസും രണ്ടര മണിക്കൂര്‍ വൈകിയാണ് ഓടിയത്. കണ്ണൂരില്‍ നിന്നു മംഗളൂരുവിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ കൃത്യസമയം പുലര്‍ത്തിയതാണു യാത്രക്കാര്‍ക്ക് ആശ്വാസമായത്. എന്നാല്‍ മറ്റു ട്രെയിനുകളെല്ലാം വൈകിയതോടെ രാവിലെ സര്‍ക്കാര്‍ ഓഫിസുകളിലും ജോലി സ്ഥലങ്ങളിലുമെത്തേണ്ടവര്‍ പെരുവഴിയിലായി. മിക്ക നഗരങ്ങളിലും ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങള്‍ സര്‍വിസ് നടത്തിയില്ല. ഇതോടെ നഗരങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും എത്തിയ യാത്രക്കാര്‍ കുടുങ്ങി.
കൃഷിനാശത്തിലൂടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. റവന്യു വിഭാഗം ഇതു സംബന്ധിച്ച കണക്കെടുപ്പു തുടങ്ങിയിട്ടുണ്ട്. കനത്തമഴയില്‍ കാസര്‍കോട് ബായാറില്‍ വീട് തകര്‍ന്നു. ചെന്നയ്യമൂലയിലെ അഹമ്മദിന്റെ വീടാണു തകര്‍ന്നത്. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം ആരംഭിച്ച ദേശീയപാത അറ്റകുറ്റപണി കനത്തമഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. മലയോരത്തും കനത്തമഴയില്‍ വ്യാപക നാശമുണ്ട്.
കാഞ്ഞങ്ങാട്: രണ്ടു ദിവസത്തെ കനത്ത മഴ കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും നെല്‍കൃഷിക്ക് നാശം വരുത്തി. നഗരസഭ പ്രദേശം കൂടാതെ അജാനൂര്‍, മടിക്കൈ, പുല്ലൂര്‍ പെരിയ പഞ്ചായത്തിലുമാണ് നെല്‍പാടങ്ങളില്‍ വെള്ളം കയറി കൃഷി നാശമുണ്ടായത്. കാഞ്ഞങ്ങാട് നഗരസഭയില്‍ നിലാങ്കര പനങ്കാവ് പാടശേഖര സമിതി, കുറുന്തൂര്‍ ഒഴിഞ്ഞവളപ്പ് പാടശേഖരസമിതി, ബല്ല നെല്ലിക്കാട്ട് പാടശേഖരസമിതി എന്നിവയുടെ നേതൃത്വത്തിലുള്ള ഏക്കര്‍ കണക്കിനു നെല്‍കൃഷിയാണ് വെള്ളം കയറിയതിനെത്തുടര്‍ന്നു നശിച്ചത്. ഞാണിക്കടവിലെ നാരായണന്റെ വീട് പൂര്‍ണമായും തകര്‍ന്നു.
നഗരസഭയില്‍ കൃഷി നാശമുണ്ടായ പ്രദേശങ്ങള്‍ ചെയര്‍മാന്‍ വി.വി രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ, സ്ഥിരം സമിതി ചെയര്‍മാന്മാരായ വി. ഉണ്ണികൃഷ്ണന്‍, മഹമൂദ് മുറിയനാവി, കൗണ്‍സലര്‍മാരായ സന്തോഷ് കുശാല്‍ നഗര്‍, കെ.കെ ഗീത, കൃഷി ഓഫിസര്‍ ടി.പി ദിനേശന്‍, പാടശേഖര സമിതി പ്രവര്‍ത്തകരായ രാജ് മോഹന്‍, മനോജ്, കൃഷ്ണന്‍ പനങ്കാവ്, പ്രദീപന്‍ സന്ദര്‍ശിച്ചു. കൊയ്യാന്‍ പാകമായ നെല്‍ക്കതിരുകളാണു നശിച്ചത്.
പുല്ലൂര്‍ മധുരമ്പാടിയിലും നെല്‍വയലുകള്‍ വെള്ളത്തിനടിയിലായി. അഞ്ചേക്കറോളം കൃഷിയാണ് നശിച്ചത്.അജാനൂര്‍ പഞ്ചായത്തില്‍ പത്തേക്കറോളം നെല്‍കൃഷിയും നശിച്ചു. കൊളവയല്‍ പാടശേഖര സമിതി, മഡിയന്‍ കൂളിക്കാട് പാടശേഖര സമിതി എന്നിവയുടെ നിയന്ത്രണത്തിലുള്ള കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. മടിക്കൈ പഞ്ചായത്തിലെ ഉമിച്ചി, മലപ്പച്ചേരി പ്രദേശങ്ങളിലും വ്യാപക കൃഷിനാശമുണ്ടായി.
നീലേശ്വരം: നെല്‍കൃഷിക്കാരെ കണ്ണീരിലാഴ്ത്തി കനത്ത മഴയില്‍ കൃഷിനാശം വ്യാപകം. നീലേശ്വരം കൃഷിഭവന്‍ പരിധിയിലെ പ്രധാന പാടശേഖരങ്ങളായ പട്ടേനയിലും പാലായിയിലും 30ഹെക്ടറോളം കൃഷി വെള്ളത്തിലാണെന്നു നീലേശ്വരം കൃഷി ഓഫിസര്‍ കെ.പി രേഷ്മ പറഞ്ഞു. പാലായി പാടശേഖരത്തില്‍ മാത്രം കൊയ്ത്തിനൊരുങ്ങിയ 60 ഏക്കര്‍ നെല്‍കൃഷി നശിച്ചതായി പാലായി മേഖലാ നെല്ലുല്‍പാദക സമിതി പ്രസിഡന്റ് പി. കുഞ്ഞിക്കൃഷ്ണന്‍, സെക്രട്ടറി കണ്ണംകൈ കുഞ്ഞിരാമന്‍ എന്നിവര്‍ നീലേശ്വരം കൃഷി ഓഫിസര്‍ക്കു നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
കതിരുകള്‍ പാടെ വെള്ളത്തില്‍ മുങ്ങി നശിച്ച നിലയിലാണ്. നീലേശ്വരം കൃഷിഭവനില്‍ ഇന്‍ഷുര്‍ ചെയ്ത കൃഷിയാണു നശിച്ചത്. ഒരു ലക്ഷത്തോളം രൂപയുടെ നാശം സംഭവിച്ചതായും ഇരുവരും പറഞ്ഞു. പുതുതായി കൃഷി ചെയ്ത നാലായിരത്തോളം നേന്ത്രവാഴകളും ഇവിടെ നശിച്ചിട്ടുണ്ട്. മടിക്കൈ കൃഷിഭവന്‍ പരിധിയില്‍ ഉമിച്ചി, മലപ്പച്ചേരി എന്നിവിടങ്ങളില്‍ മാത്രം പത്തേക്കറോളം കൃഷി നശിച്ചതായി ചുമതലയുള്ള കൃഷി ഓഫിസര്‍ പി.വി ആര്‍ജിത പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; കൊണ്ടോട്ടിയിൽ ഏഴാം ക്ലാസുകാരി ജീവനൊടുക്കി

Kerala
  •  3 days ago
No Image

മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Kerala
  •  3 days ago
No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  3 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  3 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  3 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  3 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  3 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  3 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  3 days ago