അടിസ്ഥാന സൗകര്യമില്ല മാരാരിക്കുളം ബീച്ച് അവഗണനയില്‍
മുഹമ്മ: വിനോദസഞ്ചാര കേന്ദ്രമായ മാരാരിക്കുളം ബീച്ച് അവഗണനയില്‍. നിരവധി സഞ്ചാരികള്‍ എത്തുന്ന ബീച്ചില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല.
കടലില്‍ ഇറങ്ങുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ യാതൊരു സംവിധാനവുമില്ലാത്ത ഇവിടെ തെരുവ് നായ ശല്യവും രൂക്ഷമാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് മാരാരിക്കുളം ബീച്ചില്‍ സഞ്ചാരികള്‍ ഏറെയെത്തുന്നത്. വിദേശികളും സ്വദേശികളും ഉള്‍പ്പെടെ നിരവധി സഞ്ചാരികള്‍ എത്തുന്ന വിനോദ കേന്ദ്രമായിട്ടും അധികൃതര്‍ ബീച്ചിനെ അവഗണിക്കുകയാണ്. സഞ്ചാരികര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലും ഇവിടെയില്ല. കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് വസ്ത്രം മാറുന്നതിന് പോലും സൗകര്യമില്ല.
ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംവിധാനമില്ലെന്നതാണ് മറ്റൊരു വസ്തുത. മറ്റ് പല ബീച്ചുകളിലും ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഇവിടെ ഏതാനും പോലീസുകാരെ മാത്രമാണ് നിയോഗിക്കുക. അതും തിരക്കേറെയാണെങ്കില്‍ മാത്രം. മാരാരിക്കുളം ബീച്ചില്‍ തെരുവ് നായ ശല്യവും രൂക്ഷമാണ്. വന്ധ്യംകരണത്തിനു ശേഷം തെരുവ് നായ്ക്കളെ കടപ്പുറത്ത് തള്ളുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സഞ്ചാരികള്‍ക്ക് ഭീഷണിയായി തെരുവ് നായക്കൂട്ടം ബീച്ചില്‍ അലഞ്ഞ് തിരിയുകയാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
പലപ്പോഴും നാട്ടുകാരാണ് സഞ്ചാരികളുടെ രക്ഷയ്‌ക്കെത്തുന്നത്. ബീച്ചില്‍ ശുചീകരണ ജോലികള്‍ പോലും കൃത്യമായി നടക്കാറില്ലെന്ന് ആക്ഷേപമുണ്ട്. മാരാരിക്കുളം ബീച്ചിന്റെ വികസനത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നതല്ലാതെ ഒന്നും നടപ്പില്‍ വരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."