സംസ്ഥാനത്ത് മൂന്ന് ലക്ഷം ഹെക്ടര്‍ പാടശേഖരങ്ങളില്‍ കൃഷിയിറക്കും: വി.എസ് സുനില്‍ കുമാര്‍
കടുത്തുരുത്തി: സംസ്ഥാനത്തെ മൂന്ന് ലക്ഷം ഹെക്ടര്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തികരിച്ചതായി ക്യഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ഹരിത കേരളം-തരിശ്‌നില നെല്‍കൃഷി വികസന പദ്ധതി പ്രകാരം കടുത്തുരുത്തി പഞ്ചായത്തും ക്യഷിഭവനും ചേര്‍ന്ന് നടപ്പിലാക്കുന്ന ക്യഷിയുടെ വിതയുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ തൊണ്ണൂറായിരം ഹെക്ടര്‍ തരിശ് പാടങ്ങളോടൊപ്പം മൂന്ന് ലക്ഷം ഹെക്ടര്‍ പാടശേഖരങ്ങളില്‍ കൂടി കൃഷി ചെയ്യുന്നതിലൂടെ നെല്ലുല്‍പാദന രംഗത്ത് പൂതിയ ഉണര്‍വ് നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ട പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരിനെ ക്യഷി വകുപ്പ് സമീപിച്ചുവെന്നും ഇതില്‍ അപ്പര്‍കുട്ടനാട് മേഖലക്ക് കുടൂതല്‍ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖല മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തിനും നിയോജകമണ്ഡലത്തിനും യഥാക്രമം 15 ലക്ഷം, 20 ലക്ഷം രൂപാവീതം കര്‍ഷകദിനത്തില്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, പി.വി സുനില്‍, അന്നമ്മ രാജു, ജോസ് പുത്തന്‍കാല, സിനി ആല്‍ബട്ട്, സി.പി പുരുഷോത്തമന്‍, പി.യു വാവ, ജില്ലാ ക്യഷി ഓഫീസര്‍ സുമ ഫിലിപ്പ്, ക്യഷി ഓഫീസര്‍ ജോസഫ് റഫിന്‍ ജെഫ്രി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."