നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് വനിതാ കേണലിന് ഭീഷണി; ഐ.എസ്.ഐ ഏജന്റ് പിടിയില്‍
ന്യൂഡല്‍ഹി: മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് കരസേനയിലെ വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയ ഐ.എസ്.ഐ ഏജന്റിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര ഡല്‍ഹിയിലെ ചാന്ദ്നി മഹലില്വച്ചാണ് ഐ.എസ്.ഐ ഏജന്റായ പര്‍വേസ് മുഹമ്മദ് എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന വനിതാ കേണലിന് വാട്സ്ആപ് വഴിയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലഭിച്ചത്. താനുമായി സഹകരിച്ചിട്ടില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള സന്ദേശങ്ങളും ലഭിച്ചതോടെയാണ് ഇവര്‍ പൊലിസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ഡല്‍ഹി പൊലിസിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പര്‍വേസിനെ അറസ്റ്റ് ചെയ്തത്.നിരവധി തവണ ഭീഷണിപ്പെടുത്തികൊണ്ടുള്ള ഫോണ്‍ സന്ദേശങ്ങളും ഇവര്‍ക്ക് ലഭിച്ചിരുന്നു. രണ്ട് മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് കേണലിന് സന്ദേശങ്ങളും ചിത്രങ്ങളും എത്തിയിരുന്നത്. നിരവധി തവണ പാകിസ്താന് സന്ദര്‍ശിച്ച ഇയാള്‍ ഭീഷണിപ്പെടുത്തി ഐ.എസ്.ഐക്കുവേണ്ടി വനിതാ കേണലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനായിരുന്നു ശ്രമിച്ചിരുന്നതെന്നാണ് പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."