വനഭൂമി കൈയേറി കുടില്‍കെട്ടല്‍; കലക്ടറുമായി ചര്‍ച്ച 22ന്
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ കയറി കുടില്‍കെട്ടിയ സംഭവുമായി ബന്ധപ്പെട്ട് കോളനിക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള ചര്‍ച്ച ഈമാസം 22ന് നടക്കുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
ഇന്നലെ സമരഭൂമി സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തിരുവനന്തരപുരത്തുള്ള കലക്ടര്‍ 21നാണ് തിരിച്ചെത്തുക. തൊട്ടടുത്തദിവസം തന്നെ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും.
റവന്യു-ട്രൈബല്‍-വനംവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സമരസമിതി നേതാക്കളെയും പങ്കെടുപ്പിച്ച് യോഗം ചേരുമെന്ന് എം.എല്‍.എ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് എം.എല്‍.എ സരഭൂമിയിലെത്തിയത്. തുടര്‍ന്ന് കോളനിക്കാരുമായി സംസാരിച്ചു. വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് ഉറപ്പ് നല്‍കിയാണ് സമരഭൂമിയില്‍ നിന്ന് പോയത്. കോളനിക്കാരുടെ വനഭൂമി കൈയേറി കുടില്‍കെട്ടലിന് ഐക്യദാര്‍ഢ്യവുമായി എ.കെ.എസ് അടക്കമുള്ള വിവിധ സംഘടനകള്‍ സമരഭൂമിയിലെത്തി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി പിന്തുണ അറിയിച്ചു. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ബത്തേരി തഹസില്‍ദാറും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കുടുംബങ്ങളെ ക്യാംപ് തുറന്ന് കല്ലുമുക്ക് സ്‌കൂളിലേക്ക് താല്‍ക്കാലികമായി മാറ്റാമെന്ന് പറഞ്ഞെങ്കിലും കോളനിക്കാര്‍ സമ്മതിച്ചില്ല. താല്‍ക്കാലിക മാറ്റമല്ല ആവശ്യമെന്നും പൂര്‍ണ്ണമായി പുനരധിവാസമാണ് വേണ്ടതെന്നുമുള്ള നിലപാടിലാണ് കോളനിക്കാര്‍. ഈ സാഹചര്യത്തില്‍ കലക്ടറുടെ ചര്‍ച്ച നടക്കുന്ന വെള്ളിയാഴ്ച വരെ ഇവര്‍ വനത്തില്‍ കെട്ടിയ കുടിലില്‍ തന്നെ നില്‍ക്കും. അതേസമയം 'ആശിക്കുംഭൂമി ആദിവാസിക്ക്' പദ്ധതിയുടെ പണമുണ്ടെന്നും അതുപയോഗിച്ച് പ്രദേശത്തുതന്നെ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും തഹസില്‍ദാര്‍ പറഞ്ഞു. ഇക്കാര്യം കലക്ടറുടെ അധ്യക്ഷതിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. അതിനിടെ വനഭൂമി കൈയേറിയെന്ന് കാണിച്ച് 10 പേര്‍ക്കെതിരേയും കണ്ടാലറിയുന്ന 70പേര്‍ക്കെതിരേയും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."